ADVERTISEMENT

പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം , രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ 

  • പച്ചരി - 3 കപ്പ്
  • ചെറുപഴം - 5 എണ്ണം 
  • ശർക്കര - 750  ഗ്രാം 
  • വെള്ളം - ¾  കപ്പ് 
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • ഏലക്കാപ്പൊടി - 1 ടീസ്പൂൺ 
  • ഉപ്പ് -  ഒരു നുള്ള് 
  • തേങ്ങാകൊത്ത് 
  • വെളിച്ചെണ്ണ 

 

തയാറാക്കുന്ന വിധം 

പച്ചരി കഴുകി രണ്ടര മണിക്കൂർ  കുതിർത്തിയ ശേഷം പൊടിച്ചു അരിച്ചെടുക്കണം (ചെറിയ തരിയോടെ ).

ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. 

അരിപ്പൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും ഏലക്കാപ്പൊടിയും ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 6 മണിക്കൂർ വയ്ക്കണം.

ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. 

ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക. 

ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.

 

English Summary : Soft Unniyappam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com