ADVERTISEMENT

വഴുതനങ്ങ ചുട്ടെടുത്ത ശേഷം തയാറാക്കുന്ന ചമ്മന്തിക്ക് സ്പെഷൽ രുചിയാണ്.

 

ചേരുവകൾ

 

  • വഴുതനങ്ങ -2
  • പച്ചമുളക് - 4
  • പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

 

  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില - 3-4
  • വറ്റൽ മുളക് - 2
  • കായം - 1 ടീസ്പൂൺ 

 

തയാറാക്കുന്ന വിധം

വഴുതനങ്ങ നന്നായി ചുട്ടെടുക്കണം.

ചുട്ടെടുത്ത വഴുതനങ്ങ 4-5 പച്ചമുളകും ഒരു ചെറിയ കഷ്ണം പുളിയും കായവും ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കണം.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും  ചേർത്ത് അതിലേക്ക്‌ അരച്ച വഴുതനങ്ങയും  ചേർത്ത് നന്നായി വഴറ്റി  എടുത്താൽ സ്വദിഷ്ഠമായ ചമ്മന്തി റെഡി. ചൂട് ചോറിനോപ്പമോ ദോശക്ക്‌ ഒപ്പമോ ഒന്നാന്തരം രുചിയാണ്.

 

English Summary : A spicy and tempting condiment made from brinjal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com