ADVERTISEMENT

പ്രകൃതിയിലെ മിഠായികളാണ്‌ പഴങ്ങള്‍. വിറ്റാമിനുകളും മിനറലുകളും ധാരാളമുള്ളതിനാല്‍ ആരോഗ്യപരമായും അത്യന്തം നല്ലതാണ്‌. നുറുക്കു ഗോതമ്പാകട്ടെ പോഷകമൂല്യമുള്ളതും നാരുകളുള്ളതും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമാണ്‌. പഴങ്ങളും നുറുക്ക് ഗോതമ്പും പാലും ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു ഫ്രൂട്ട് സാലഡ് തയാറാക്കിയാല്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഒരു കണക്കുമില്ലാതെ കഴിച്ച് പോകും. 

ചേരുവകള്‍

നുറുക്ക് ഗോതമ്പ് - 1 കപ്പ്
വെള്ളം - 3 കപ്പ്
പാല്‍ - 3 കപ്പ്
പഞ്ചസാര - 2/3 കപ്പ്
വാനിലാ എസന്‍സ് - 1 ടീസ്പൂണ്‍
മുന്തിരി - 150 ഗ്രാം
ആപ്പിള്‍ - 1
വാഴപ്പഴം - 1
മാതളനാരങ്ങ - 1
അണ്ടിപ്പരിപ്പ് - 15-20 എണ്ണം
ബദാം - 15-20 എണ്ണം
ജെല്ലി കഷ്ണങ്ങള്‍ - 1/2 കപ്പ് (ഇഷ്ടമുണ്ടെങ്കില്‍)

തയാറാക്കുന്ന വിധം:

•  നുറുക്ക് ഗോതമ്പ് നന്നായി കഴുകി 1 1/2 കപ്പ് നല്ല ചൂടുള്ള വെള്ളമൊഴിച്ച് 15 മിനിറ്റ് കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം ബാക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്ത് നന്നായി അരച്ചെടുക്കുക. ഇനി ഇത് അരിച്ചെടുക്കണം.

•  ശേഷം 2 കപ്പ് പാല്‍ ചേര്‍ത്ത്, ഇളക്കി യോജിപ്പിച്ച് വീണ്ടും അരിച്ചെടുക്കണം.

•  ഇനി മീഡിയം ഫ്ലേമില്‍ സ്റ്റൗവിൽ വച്ച് കൈയെടുക്കാതെ ഇളക്കി കുറുക്കിയെടുക്കുക. 

•  ചൂടാറിക്കഴിയുമ്പോള്‍ പഞ്ചസാരയും ബാക്കി പാലും വാനിലാ എസന്‍സും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് മുറിച്ചെടുത്ത ഫ്രൂട്ട്‌സും നട്‌സും (ഇഷ്ടമുള്ള ഫ്രൂട്ട്‌സും നട്‌സുമെല്ലാം എടുക്കാം) ജെല്ലി കഷ്ണങ്ങളുമായി യോജിപ്പിക്കുക.

•  അതീവ സ്വാദിഷ്ടവും അതേ സമയം ഹെല്‍ത്തിയുമായ ഫ്രൂട്ട് സാലഡ് തയാര്‍.

English Summary : Fruit salad without custard powder. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com