ADVERTISEMENT

ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ഉപയോഗിച്ച് രുചികരമായൊരു പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • മൈദ /ഗോതമ്പ് - 3/4 കപ്പ്‌
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
  • പച്ചമുളക് - 1 പൊടിയായി അരിഞ്ഞത്
  • കറിവേപ്പില, മല്ലിയില പൊടിയായി അരിഞ്ഞത് - ഓരോ ടേബിൾസ്പൂൺ വീതം
  • ബേക്കിങ് സോഡാ - ഒരു നുള്ള്
  • തൈര് - 6 ടേബിൾസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു മൈദ അഥവാ ഗോതമ്പു മാവ്, അരിപ്പൊടി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, തൈര് എന്നിവ ചേർത്ത് യോജിപ്പിക്കുക. 

ഇതിലേക്കു ആവശ്യത്തിന് ഉപ്പ്, ബേക്കിങ് സോഡ കട്ടിയുള്ള പരുവത്തിൽ കിട്ടാൻ ആവശ്യമായ വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചു എടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഒരു സ്പൂൺ  മാവ് വീതം എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും വറത്തു കോരുക.

നല്ല സ്വാദിഷ്ടമായ നാല് മണി പലഹാരം തയാർ.

 

English Summary : 10 Minute Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com