ഏത്തപ്പഴം കൊണ്ട് രുചികരമായ ഇലയട

HIGHLIGHTS
  • ആവിയിൽ വേവിച്ചു തയാറാക്കുന്ന നാടൻ പലഹാരം.
ilaada
SHARE

നേന്ത്രപ്പഴം /ഏത്തപ്പഴം കുറച്ചു അരിപ്പൊടി ചേർത്ത്  ആവിയിൽ വേവിച്ചു തയാറാക്കാവുന്ന പലഹാരം.

ചേരുവകൾ

1. നേന്ത്രപ്പഴം വേവിച്ചു അരച്ച് ഒരു ടീസ്പൂൺ നെയ്യിൽ വരട്ടിയത് - 4 ടേബിൾ സ്പൂൺ മുഴുവനായിട്ട്
2. അരിപ്പൊടി - 2 കപ്പ്‌
3. നാളികേരം ചെറുതാക്കി നുറുക്കിയത് - 1 കപ്പ്‌
4. ശർക്കര ഉരുക്കിയത് - 250 ഗ്രാം
5. വെള്ളം - ഏകദേശം 1 1/4 കപ്പ്‌

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്കു 1 മുതൽ 4 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ഒട്ടും കട്ടയില്ലാതെ ഇളക്കി ഇലയിൽ പരത്തേണ്ട മാവ് പരുവത്തിലാക്കി എടുക്കുക. ഒരു പാട് ലൂസ് ആകാനും ഒരു പാട് കട്ടി ആകാനും പാടില്ല. ഇലകൾ ചെറിയ കഷ്ണങ്ങളാക്കി വാട്ടിയ ശേഷം നെയ്യ് തടവുക. 
  • അതിലേക്കു കലക്കി വച്ച മാവിൽ നിന്ന് ഒരു തവി  ഒഴിച്ച് ഇലയുടെ 3 ഭാഗം മടക്കി വയ്ക്കുക. 
  • ബാക്കി കൂടി അങ്ങനെ ചെയ്തെടുക്കുക. 
  • ഒരു ഇഡ്ഡലി പാത്രത്തിൽ തട്ട് വച്ചു ഇല പൊതികൾ ഓരോന്ന് വച്ചു കൊടുക്കുക. 15 – 20 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കുക.

English Summary : Healthy Snack Recipe with Banana.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA