മധുരപ്രിയർക്കായി ഇതാ ഈസി ടേസ്റ്റി ആപ്പിൾ കസ്റ്റാർഡ്

HIGHLIGHTS
  • ആപ്പിൾ കറുവാപ്പട്ടയും കസ്റ്റാർഡും ചേർന്ന വ്യത്യസ്ത മധുരം.
apple-custard
SHARE

ആപ്പിളും കറുവാപ്പട്ടയും കസ്റ്റാർഡും ചേർത്തു വ്യത്യസ്തമായ രുചിയിൽ മധുരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ആപ്പിൾ - 1
  • കറുവപ്പട്ട - 1 ഇഞ്ച് വലുപ്പത്തിൽ 
  • കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്പൂൺ
  • ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ
  • പാൽ - 1/2 ലിറ്റർ 
  • പഞ്ചസാര - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ആദ്യം ആപ്പിൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് വയ്ക്കണം. 
  • അതിന് ശേഷം 2 ടേബിൾസ്പൂൺ കസ്റ്റർഡിലേക്ക് എടുത്തു വച്ചിരിക്കുന്ന പാലിൽ നിന്ന് കുറച്ച് തണുത്ത പാൽ ഒഴിച്ചു കലക്കി വയ്ക്കണം. 
  • ശേഷം ബാക്കി പാലിലേക്ക് കസ്റ്റാർഡ് മിശ്രിതം ചേർത്ത് അടുപ്പിൽ വച്ച് കുറുക്കി എടുക്കണം. അതിന് ശേഷം മറ്റൊരു പാനിൽ മുറിച്ചു വച്ച ആപ്പിളും ബ്രൗൺ ഷുഗറും കറുവാപ്പട്ടയും ചേർത്ത് ആപ്പിൾ കരുകരുപ്പ് മാറാതെ വേവിച്ച് എടുക്കണം. അതിൽ നിന്നു കറുവപ്പട്ട മാറ്റി കളയണം. അതിന് ശേഷം വിളമ്പാൻ ഉള്ള പാത്രത്തിലേക്ക് ആദ്യം വേവിച്ചു വച്ച ആപ്പിൾ നിരത്തണം. അതിന്റെ മുകളിൽ കസ്റ്റാർഡ് ഒഴിക്കണം. അതിന്റെ മുകളിലേക്ക് കുറച്ച് ആപ്പിൾ കൂടി മുറിച്ചിട്ട് അലങ്കരിക്കാം.

English Summary : Cinnamon Apple Dessert.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline