പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയാറാക്കാം രുചികരമായ പായസം.
ചേരുവകൾ:
- അരി - 1/4 കപ്പ്
- കാരറ്റ് - 1 കപ്പ് (ഗ്രേറ്റ് ചെയ്തത്)
- പാൽ - 1/2 ലിറ്റർ
- പഞ്ചസാര - 1/3 കപ്പ്
- കശുവണ്ടി പരിപ്പ് - 1 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ
- നെയ്യ് - 1 ടേബിൾസ്പൂൺ
- വെള്ളം - 1 കപ്പ്
- ഏലക്കാ പൊടിച്ചത് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
- അരി കഴുകി അര മണിക്കൂർ കുതിരാൻ വയ്ക്കുക.
- പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരുക.
- ശേഷം കാരറ്റ് ചേർത്ത് 2 മിനിറ്റ് വഴറ്റുക.
- കുതിർന്ന അരി ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക.
- ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ച് രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക.
- ശേഷം പാൽ ഒഴിച്ച് തിളപ്പിക്കുക.
- തീ കുറച്ച് 5 മിനിറ്റ് വേവിക്കുക.
- പഞ്ചസാര ചേർത്ത് ഒരു മിനിറ്റ് കൂടി തിളപ്പിക്കുക.
- ഏലക്ക പൊടിച്ചതും വറുത്ത നട്സും ചേർക്കുക.
- പായസം തയാർ.
English Summary : Carrot payasam or carrot kheer is an easy sweet dessert.