ADVERTISEMENT

ചപ്പാത്തിക്കും പൊറോട്ടയ്ക്കും കൂടെ നല്ല കുരുമുളകിട്ടു വറ്റിച്ച മീൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • അയല / മത്തി - 1/4 കിലോഗ്രാം 
  • കുരുമുളക് - 3 ടേബിൾസ്പൂൺ 
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
  • ഉലുവ - 1/4 ടീസ്പൂൺ 
  • സവാള - 1 ചെറുത് 
  • കറിവേപ്പില - 3 തണ്ട് 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് 
  • പച്ചമുളക് - 3 എണ്ണം 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ 
  • തക്കാളി - 1 ഇടത്തരം വലുപ്പമുള്ളത് 
  • വാളൻ പുളി - ഒരു നാരങ്ങാവലുപ്പമുള്ള പുളി 
  • വെള്ളം - 1 1/2 കപ്പ്‌ 
  • ഉപ്പ് - പാകത്തിന് 

 

തയാറാക്കുന്ന വിധം

  • മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം.
  • ഇനി ഒരു ഫ്രൈയിങ് പാനിൽ കുരിമുളക് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. 
  • ശേഷം ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർക്കാം. 
  • ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേർക്കാം. 
  • കറിവേപ്പില, ഇഞ്ചി–വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കാം. 
  • മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, വേവിച്ച കുരുമുളക് അരച്ചെടുത്തത് എന്നിവ ചേർക്കാം. 
  • തക്കാളി, പുളി പിഴിഞ്ഞത് ചേർക്കാം. പാകത്തിന് ഉപ്പും  വെള്ളവും ചേർക്കാം. ശേഷം മീൻ ചേർക്കാം.
  • നന്നായി വേവിച്ചെടുക്കാം.ഒടുവിലായി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കാം. നല്ല നാടൻ രുചിയുള്ള മീൻ കറി തയാർ.

 

English Summary : Easy tasty fish curry with Pepper.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com