നല്ല പഞ്ഞി പോലത്തെ റവ ഇഡ്ഡലി, ഉഴുന്നും റവയും ചേർത്ത് അരച്ചു തയാറാക്കാം.
ചേരുവകൾ
- ഗോതമ്പ് റവ - 1 കപ്പ്
- ഉഴുന്ന് - 1/2 കപ്പ്
- തണുത്ത വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
റവ കോട്ടൺ തുണിയിൽ പൊതിഞ്ഞു 10 മിനിറ്റ് ആവി കയറ്റി എടുത്തു വെള്ളമൊഴിച്ചു 4 മണിക്കൂർ കുതിരാൻ വയ്ക്കുക.
ഉഴുന്ന് കഴുകി വെള്ളമൊഴിച്ചു 4 മണിക്കൂർ കുതിരാൻ വയ്ക്കുക.
കുതിർന്ന ഉഴുന്ന് വെള്ളമൊഴിച്ചു അരച്ചെടുക്കുക.
വെള്ളം ഒഴിച്ചു വച്ചിരിക്കുന്ന റവ അരിപ്പയിൽ അരിച്ച് വെള്ളം കളഞ്ഞ് എടുക്കാം. ഉഴുന്നിനൊപ്പം ഈ റവ ചേർത്തരയ്ക്കുക.
ഇതിൽ ഉപ്പു ചേർത്ത് മാവു നന്നായി യോജിപ്പിച്ചു 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
പൊങ്ങിയ മാവു ഇഡ്ഡലി പാത്രത്തിലൊഴിച്ചു ആവിയിൽ വേവിച്ചടുക്കുക
English Summary : Soft Rava Idly With Uzhunnu.