ADVERTISEMENT

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച്, സോഡ, യീസ്റ്റ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയാറാക്കാം. 

ചേരുവകൾ :

ശർക്കരപ്പാനി :

  • ശർക്കര - 300 ഗ്രാം 
  • വെള്ളം - ½ കപ്പ്

ചേരുവകൾ:

  • തേങ്ങ - 1 കപ്പ്
  • പഴുത്ത നേന്ത്രപ്പഴം - 1
  • അരിപ്പൊടി - 1 കപ്പ്
  • ഗോതമ്പുപൊടി - 1½ കപ്പ്
  • ഏലക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • വെള്ളം - ¾ കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം :

  • മിക്സിയുടെ ജാറിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുക്കാം, ഇത് 300 ഗ്രാം ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി എടുത്തതാണ്.
  • ഇനി ഒരു കപ്പ് തേങ്ങ ചിരകിയതും പഴുത്ത ഒരു ഇടത്തരം നേന്ത്രപ്പഴം അരിഞ്ഞതും ചേർത്തു കൊടുത്തു ഒന്ന് അടിച്ചെടുക്കാം.
  • ഇനി ഇതിലേക്ക് അരിപ്പൊടി, ഗോതമ്പുപൊടി, ഏലക്കാപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു കൊടുക്കാം. ഇത് കട്ടകൾ ഒന്നുമില്ലാതെ അടിച്ചെടുക്കാം.
  • അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൂടുതൽ വെള്ളം ആവശ്യമെങ്കിൽ അതും  ഒഴിച്ച് ഇളക്കി 20 മിനിറ്റ് മൂടി വയ്ക്കാം.
  • ഇനി ചൂടായ എണ്ണയിലേക്ക് ഒരു തവി മാവ് കോരിയൊഴിക്കാം, മാവ് ഒഴിക്കാൻ നേരം തീ കൂട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.
  • ഇനി തീ ഇടത്തരം ചൂടിലാക്കി രണ്ടുവശവും ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരാം.

English Summary : Quick and Easy Snack with Tea.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com