വാഴയിലയിൽ തയാറാക്കുന്ന വിഭവങ്ങൾക്കെല്ലാം പോഷകമൂല്യം കൂടുതലുണ്ട്, ചൂടോടെ തയാറാക്കാം ഒരു മീൻ പൊള്ളിച്ചത്.
ചേരുവകൾ
•ആവോലി - 5
•മഞ്ഞൾ പൊടി - 1ടീസ്പൂൺ
•മുളകുപൊടി - 1ടേബിൾസ്പൂൺ
•വെളിച്ചെണ്ണ - 3ടേബിൾസ്പൂൺ
•കറിവേപ്പില - രണ്ട് തണ്ട്
•കാന്താരിമുളക് - 8എണ്ണം
•ഇഞ്ചി - ഒരു ചെറിയ കഷ്ണം
•പച്ചകുരുമുളക് - 1 ടേബിൾസ്പൂൺ
•വെളുത്തുള്ളി - 6 എണ്ണം
•ചെറിയ ഉള്ളി - 14-16 എണ്ണം
•പെരുംജീരകപ്പൊടി - 2 ടീസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
•പുളിവെള്ളം - 1 ടേബിൾസ്പൂൺ
•വാഴയില - 5 എണ്ണം
തയാറാക്കുന്ന വിധം
• മീൻ കഴുകി വൃത്തിയാക്കിയതിനു ശേഷം മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും കൂടെ ചേർത്ത് നന്നായി പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
• മിക്സിയുടെ ചെറിയ ജാറിൽ കറിവേപ്പില, കാന്താരിമുളക് , ഇഞ്ചി, പച്ചകുരുമുളക് , വെളുത്തുള്ളി, ചെറിയ ഉള്ളി, പെരുംജീരകപ്പൊടി, ഉപ്പ് , പുളിവെള്ളം എന്നിവ മയത്തിൽ അരച്ചെടുക്കുക.
• ഒരു ഫ്രൈയിങ് പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, മാരിനേറ്റ് ചെയ്ത മീൻ ഷാലോ ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക.
• ബാക്കി എണ്ണയിലേക്ക് അരച്ച മിശ്രിതം ചേർത്തു കുറച്ചു നേരം വഴറ്റുക.
• വാഴയില വാട്ടിയെടുത്തു വഴറ്റിയ മിശ്രിതവും ഷാലോ ഫ്രൈ ചെയ്ത മീനും പൊതിഞ്ഞെടുക്കാം. ഇത് ഒരു ഫ്രൈയിങ് പാനിൽ തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുത്തു ചൂടോടെ വിളമ്പാം.
English Summary : Kerala Meen Pollichathu