ADVERTISEMENT

പേരിലെ സൗന്ദര്യം പോലെ തന്നെ രുചിയിലും, ഗുണത്തിലും മുൻപിലാണ് വെൺ പൊങ്കൽ. ചെറുപയർ പരിപ്പും പച്ചരിയും ചേർത്ത് വേവിച്ചെടുക്കുന്ന വെൺ പൊങ്കൽ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കു വരെ കഴിക്കാവുന്ന പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണമാണ്. തേങ്ങാ ചമ്മന്തിയും സാമ്പാറും മാത്രമല്ല ഇഷ്ടമുള്ള കറികൾ ഏതു വേണമെങ്കിലും ചേർത്ത് കഴിക്കാം.

ചേരുവകൾ

  • പച്ചരി - ഒരു കപ്പ്
  • ചെറുപയർ പരിപ്പ് - അര കപ്പ്
  • പച്ചമുളക് - 2
  • നെയ്യ് - ഒരു ടീസ്പൂൺ + 4 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ
  • കുരുമുളക് - അര ടേബിൾ സ്പൂൺ
  • വറ്റൽ മുളക് - 2
  • കറിവേപ്പില
  • അണ്ടിപ്പരിപ്പ് - 20 
  • കായപ്പൊടി - കാൽടീസ്പൂൺ

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുപയർ പരിപ്പ് എടുത്ത് ചെറിയ തീയിൽ നല്ല മണം വരുന്നതുവരെ വറുക്കുക
  • വറുത്ത ചെറുപയർ പരിപ്പും അരിയും കൂടി നന്നായി കഴുകി അഞ്ചര കപ്പ് വെള്ളം, രണ്ട് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് , ഒരു സ്പൂൺ നെയ്യ്  ഇവ ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരുന്നതുവരെ വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഇഞ്ചി വഴറ്റുക. നല്ല മണം വന്നു തുടങ്ങുമ്പോൾ ജീരകം, കുരുമുളക്, കറിവേപ്പില, വറ്റൽമുളക്, അണ്ടിപ്പരിപ്പ് ഇവ ചേർത്ത് മൂപ്പിക്കുക.
  • അണ്ടിപരിപ്പ് ഇളം ബ്രൗൺ നിറമാകുമ്പോൾ അല്പം കായപ്പൊടി കൂടി ചേർത്തിളക്കി വെന്ത ചോറിൽ ചേർത്ത് യോജിപ്പിക്കുക. 
  • രുചികരമായ വെൺ പൊങ്കൽ ചെറുചൂടോടെ കഴിക്കാം.

 

English Summary : Easy Ven Pongal Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com