ADVERTISEMENT

ലളിതമായ മസാലക്കൂട്ടുമായി ഒരു കിടിലൻ വെജിറ്റബിള്‍ കുറുമ വളരെ എളുപ്പത്തില്‍ കുക്കറിൽ തയാറാക്കാം. അപ്പത്തിനും പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കും എല്ലാം പെര്‍ഫെക്‌ട് കോമ്പിനേഷനാണ്‌ ഈ കറി.

 

ചേരുവകൾ:

  • കാരറ്റ്-1
  • ഉരുളക്കിഴങ്ങ്-1
  • ഗ്രീൻപീസ് - 1/4 കപ്പ് 
  • തക്കാളി - 1
  • സവാള - 1/2 
  • പച്ചമുളക് - 2-4
  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • കറിവേപ്പില - കുറച്ച്
  • ഏലക്ക - 2
  • ഗ്രാമ്പൂ - 2
  • കറുവപ്പട്ട - 1  ചെറിയ കഷണം
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 1/4 കപ്പ്
  • കശുവണ്ടി - 6-8
  • വെള്ളം - 2 കപ്പ്
  • ഉപ്പ് - പാകത്തിന് 

 

തയാറാക്കുന്ന വിധം 

•  ഗ്രീൻപീസ് 7-8 മണിക്കൂര്‍ കുതിര്‍ത്തെടുക്കുക. കാരറ്റും ഉരുളക്കിഴങ്ങും തക്കാളിയും സവാളയും പച്ചമുളകും അരിഞ്ഞെടുക്കുക. ഇഞ്ചി ചതച്ചെടുക്കാം.

•  കശുവണ്ടി 1/4 കപ്പ് ചെറിയ ചൂടുവെള്ളമൊഴിച്ച് കുതിര്‍ത്ത് വയ്ക്കുക.

• ഗ്രീൻപീസ് പ്രഷർ കുക്കറില്‍ മുങ്ങിക്കിടക്കാന്‍ പാകത്തിന്‌ വെള്ളമൊഴിച്ച് ഒരു വിസില്‍ വരെ വേവിക്കുക. അതിനുശേഷം കുക്കര്‍ തുറന്ന് ബാക്കി പച്ചക്കറികളും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഏലക്കയും ഗ്രാമ്പൂവും കറുവപ്പട്ടയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും 3/4 കപ്പ് വെള്ളവും ചേര്‍ത്ത് ഒരു വിസില്‍ വരെ വേവിക്കുക.

•  തേങ്ങ ചിരകിയത് പെരുംജീരകവും കുതിര്‍ത്തു വച്ച കശുവണ്ടിയും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.

•  ആവി മുഴുവന്‍ പോയ ശേഷം കുക്കര്‍ തുറന്ന് അരപ്പ് ചേര്‍ത്തിളക്കി 5 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

•  ഇനി കടുക് വറുത്ത് ചേര്‍ത്താല്‍ സൂപ്പര്‍ രുചിയില്‍ വെജിറ്റബിള്‍ കുറുമ റെഡി!

 

English Summary : Vegetable Kuruma Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com