ADVERTISEMENT

പല വിധ ധാന്യങ്ങൾ ചേർത്തൊരു പ്രോട്ടീൻ ദോശ, പ്രഭാത ഭക്ഷണത്തിന് തയാറാക്കാം.

 

ചേരുവകൾ 

  • പച്ചരി - 1/3 കപ്പ്
  • ഉഴുന്ന് - 1/3 കപ്പ്
  • കടലപ്പരിപ്പ് - 1/3 കപ്പ്
  • ചുവന്നപരിപ്പ് - 1/3 കപ്പ്
  • ചെറുപയർപരിപ്പ് - 1/3 കപ്പ്
  • ഉള്ളി - 1/2 കപ്പ്
  • പച്ചമുളക് - 2
  • മല്ലിയില - 1/2 കപ്പ്

 

തയാറാക്കുന്ന വിധം

പാത്രത്തിൽ അരിയും ഉഴുന്നും കടലപ്പരിപ്പും ചുമന്നപ്പരിപ്പും ചെറുപയർപരിപ്പും 4 മണിക്കൂർ കുതിർക്കുക.

പിന്നീട് ഗ്രൈൻഡറിലിട്ടു  ഉള്ളിയും മല്ലിയിലയും പച്ചമുളകും വെള്ളവും ചേർത്തു അരച്ച് എടുക്കുക. ഇതിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിലെടുക്കുക.

 

ദോശക്കല്ല് ചൂടാക്കി വെള്ളം തളിച്ച് ചൂട് ക്രമീകരിച്ചു ഒരു തവി മാവ് ഒഴിച്ചു വട്ടത്തിൽ പരത്തിയെടുക്കുക.

ദോശയുടെ മുകൾ ഡ്രൈ ആകുമ്പോൾ ബ്രഷ് ഉപയോഗിച്ച് എണ്ണ തൂത്തു ദോശ മൊരിച്ചെടുക്കുക.

 

English Summary : Healthy protein Rich Breakfast Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com