ADVERTISEMENT

വേറിട്ടൊരു മധുരം, വീട്ടിൽ തന്നെ വേഗത്തിൽ തയാറാക്കാൻ പറ്റുന്ന പുതു രുചി പകരുന്ന ഐസ്ക്രീം. 

 

ചേരുവകൾ

  • വിപ്പിങ് ക്രീം - 1 1/2 കപ്പ്‌
  • പാൽപ്പൊടി - 1/4 കപ്പ്‌
  • കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ്‌
  • റോസ് സിറപ്പ് - 1/4 കപ്പ്‌
  • ഇളം കരിക്ക് - 1
  • കരിക്കിൻ വെള്ളം - ആവശ്യത്തിന്
  • റോസ് പെറ്റൽസ്

 

തയാറാക്കുന്ന വിധം

ആദ്യം കരിക്ക് കുറച്ച് കരിക്കിൻ വെള്ളം കൂടി ചേർത്ത് അരച്ച് വയ്ക്കണം. അതിന് ശേഷം വിപ്പിങ് ക്രീം നന്നായി ബീറ്റ് ചെയ്യണം. ഇതിലേക്ക് റോസ് സിറപ്പ് ചേർത്ത് നന്നായി ബീറ്റ് ചെയ്യണം. ഇതിലേക്കു പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക്, കോക്കനട്ട് ക്രീം എല്ലാം ചേർത്ത് നന്നായി ബീറ്റ് ചെയ്യണം. 

 

കുറച്ച് റോസാപ്പൂവിതളുകൾ കൂടി ചേർത്ത് ബീറ്റ് ചെയ്ത ശേഷം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് പകുതി മിക്സ്‌ ഒഴിച്ച ശേഷം കുറച്ച് റോസ് ഇതളുകൾ അതിന്റ മുകളിലായി വിതറണം. വീണ്ടും ബാക്കി മിക്സ്‌ അതിന് മുകളിൽ ഒഴിക്കണം. വീണ്ടും റോസ് ഇതളുകൾ മുകളിൽ വിതറി എട്ടു മണിക്കൂർ ഫ്രീസറിൽ വച്ച് സെറ്റ് ചെയ്ത് എടുക്കാം.

 

English Summary : Try this special pink rose ice cream.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com