ADVERTISEMENT

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ  എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട. ഉരുളക്കിഴങ്ങും റവയും ചേർത്ത്  തയാറാക്കാം. 

ചേരുവകൾ

  • റവ - ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - മുക്കാൽ ടീസ്പൂൺ
  • കായപ്പൊടി - കാൽടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ് - 2 ഇടത്തരം
  • സവാള - 2
  • കറിവേപ്പില - രണ്ട് തണ്ട്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കുക. 
  • ഇത് 15 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക.
  • റവയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ ചേർത്ത് യോജിപ്പിക്കുക. 
  • മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് വെള്ളത്തിൽ നിന്നും പിഴിഞ്ഞെടുക്കുക.
  • ഉരുളക്കിഴങ്ങ്, നീളത്തിൽ അരിഞ്ഞ സവാള, ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ റവയിലേക്ക് ചേർത്ത് നന്നായി കുഴച്ചെടുക്കുക. (വെള്ളം കൂടുതലായി തോന്നിയാൽ അൽപം റവയോ മൈദയോ ചേർത്ത് കൊടുക്കാം)
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
  • തയാറാക്കിയ മാവ് പരിപ്പുവടയുടെ ഷേപ്പിൽ  പരത്തി തിളച്ച എണ്ണയിൽ നല്ല ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

 

English Summary : This evening snack is crunchy, delicious, and filling as well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com