ADVERTISEMENT

വെറും മൂന്ന് ചേരുവകൾ കൊണ്ട് പെട്ടെന്നൊരു നാലുമണി പലഹാരം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാനും  തടി കുറക്കാനും അവൽ സഹായിക്കുന്നു. അവൽ ഇഷ്ടമില്ലാത്ത കുട്ടികൾ വരെ കഴിച്ചുപോകും ഈ ലഡ്ഡു. 

ചേരുവകൾ 

•അവൽ  - 2 കപ്പ് 
•തേങ്ങ ചിരവിയത്  - 1 കപ്പ് 
•ശർക്കര - 1 കപ്പ് /  250 ഗ്രാംസ്‌ 

താഴെ പറയുന്ന ചേരുവകൾ ആവശ്യമെങ്കിൽ മാത്രം
•നട്സ് - 2 ടേബിൾസ്പൂൺ
•ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ 
•ഏലയ്ക്കാപ്പൊടി - 1 ടേബിൾസ്പൂൺ 
•നെയ്യ്   - 2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

•അവലും തേങ്ങയും എണ്ണ  ഒഴിക്കാതെ വറത്തു മാറ്റുക. ചൂടാറുമ്പോൾ ഇത് പൊടിച്ചെടുക്കാം. 

•ഒരു  ഫ്രൈയിങ് പാനിൽ അല്പം നെയ്യ്‌ ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക  മുന്തിരിയും വറത്തു മാറ്റുക. 

•ഒരു കപ്പ് ശർക്കരയിലേക്കു  അര കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അരിച്ചു മാറ്റുക .

•അരിച്ചെടുത്ത ശർക്കര തിളയ്ക്കുമ്പോൾ അതിലേക്കു പൊടിച്ച അവലും തേങ്ങയും ഏലയ്ക്ക പൊടിയും നട്സും ബാക്കി നെയ്യും കൂടി ചേർത്തു വരട്ടിയെടുക്കുക. ചെറു ചൂടിൽ ലഡ്ഡു പാകത്തിൽ ഉരുട്ടിയെടുക്കാം.

 

English Summary :  Tasty laddu could be easily made using aval or flattened rice which is loaded with nutrients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com