ADVERTISEMENT

വൈകുന്നേരം ചായയ്ക്കൊപ്പം കൊറിക്കാൻ മധുരമില്ലാതെ ഡയമണ്ട് കട്ട് തയാറാക്കാം. ഏറെ തയാറാക്കി വച്ചിരുന്നാൽ മാസങ്ങളോളം കേടാകില്ല.

 

ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • ജീരകം - ഒരു ടീസ്പൂൺ
  • കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ
  • നെയ്യ് - ഒരു ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ മൈദ, ജീരകം, കറുത്ത എള്ള്, നെയ്യ്, ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
  • കുറേശ്ശേ വെള്ളമൊഴിച്ചു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
  • തയാറാക്കിയ മാവിൽ അല്പം എണ്ണ തടവി അടച്ചുവച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഈ മാവിനെ 5 ഉരുളകളാക്കി മാറ്റുക.
  • ചപ്പാത്തി പരത്തുന്നത് പോലെ കനംകുറച്ച് പരത്തി എടുക്കുക.
  • ഒരു ചപ്പാത്തി കല്ല് ചൂടാക്കി തയാറാക്കിയ ചപ്പാത്തി ഓരോ വശവും 10 സെക്കൻഡ് വീതം ചൂടാക്കിയെടുക്കുക.
  • ചൂടാക്കിയ ചപ്പാത്തി ഡയമണ്ട് ഷേപ്പിൽ  മുറിച്ചെടുക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തയാറാക്കിയ ഡയമണ്ട് കട്ട് ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
  • ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

 

English Summary : Diamond Cuts without sugar, festive snack made with flour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com