ADVERTISEMENT

നാടൻ രുചിയിൽ ഇടിച്ചക്ക അച്ചാർ, സൂക്ഷിച്ചു വച്ചാൽ ദീർഘനാൾ കേടുകൂടാതിരിക്കും.

ചേരുവകൾ 

1. ഇടിച്ചക്ക - തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് കുറച്ച് മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ ഇട്ടു വയ്ക്കുക.
2. നല്ലെണ്ണ - 5 ടേബിൾ സ്പൂൺ
3. കടുക് - 1/2 ടീസ്പൂൺ
4. ഉലുവ - 1/4 ടീസ്പൂൺ
5. ചുവന്ന മുളക് - 3 അല്ലെങ്കിൽ 4 എണ്ണം
6. വെളുത്തുള്ളി - 4 അല്ലി
7. കറിവേപ്പില
8. മുളകുപൊടി - 2 ടേബിൾ സ്പൂൺ
9. കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
10. കായപ്പൊടി - 3/4 ടീസ്പൂൺ
11. ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
12. ഉപ്പ് - ആവശ്യത്തിന്
13. വിനാഗിരി - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • മഞ്ഞൾ വെള്ളത്തിൽ ഇട്ടു വച്ച ഇടിച്ചക്ക ഉടഞ്ഞു പോകാത്ത പാകത്തിൽ വേവിച്ചെടുക്കുക.
  • അതിനുശേഷം ഊറ്റി മാറ്റി വയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി വേവിച്ച ഇടിച്ചക്ക ആവശ്യത്തിന് ഉപ്പു ചേർത്ത്  വെള്ളം ഒട്ടും ഇല്ലാതാകുന്നതു വരെ വഴറ്റി എടുക്കുക. 
  • അതേ പാനിൽ 3 ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉലുവ, ചുവന്ന മുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റി അതിലേക്കു വേവിച്ച ഇടിച്ചക്ക ചേർത്തു 2 മിനിറ്റ് വഴറ്റി എടുക്കുക. അതിലേക്കു മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കുക. വിനാഗിരി കൂടി ചേർത്തിളക്കി ഒന്ന് ചൂടായാൽ തീ അണയ്ക്കുക. ഒന്ന് തണുത്ത ശേഷം ഉലുവാപ്പൊടി ചേർത്തിളക്കി നല്ല മുറുക്കമുള്ള ബോട്ടിലിലാക്കി ഒരു ദിവസം പുറത്തു വയ്ക്കുക. ഫ്രിജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാം.

English Summary :  Tender Jackfruit Pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com