ADVERTISEMENT

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന രസികൻ രുചി.

 

ചേരുവകൾ

  • ഓട്സ് – 2 കപ്പ്
  • വെളുത്ത അവൽ – 1 കപ്പ്
  • ലോട്ടസ് സീഡ് (മഖനിയ) – 1/2 കപ്പ്
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • കറിവേപ്പില
  • കായപ്പൊടി – 1/2 ടീസ്പൂൺ
  • നിലക്കടല – 1 കപ്പ്
  • ബദാം – 1/2 കപ്പ്
  • നട്സ് – 1/2 കപ്പ്
  • പംകിൻ സീഡ് – 1/4 കപ്പ്
  • സൺഫ്ലവർ സീഡ് – 1/4 കപ്പ്
  • ഉണക്കമുന്തിരി – 1/2 കപ്പ്
  • ഫ്ലാക്സ് സീഡ് – 2 േടബിള്‍ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പൊടിച്ച പഞ്ചസാര – 1/2 കപ്പ്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ഒരു പാൻ വച്ച് ചൂടായ ശേഷം അതിലേക്കു രണ്ട് കപ്പ് ഓട്സ് ചേർത്ത് മൂന്നു മിനിറ്റു നേരം മീഡിയം ഫ്ലെയിമിൽ ഫ്രൈ ചെയ്യുക. ഓട്സിന്റെ നിറം മാറി വരുമ്പോൾ അത് വാങ്ങി വയ്ക്കുക. അതേ പാനിൽ ഒരു കപ്പ് വെള്ള അവൽ രണ്ടോ മൂന്നോ മിനിറ്റു നേരം ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക. 

 

വീണ്ടും അതേ പാനിൽ അരക്കപ്പ് ലോട്ടസ് സീഡ് (ലഭ്യമാണെങ്കിൽ) ഇട്ട് നല്ല ക്രിസ്പി ആകുന്നതു വരെ ഫ്രൈ ചെയ്യുക. ഇതെല്ലാം മീഡിയം ഫ്ലെയിമില്‍ കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. അതിനുശേഷം പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് ഒരു ടീസ്പൂൺ ജീരകം കൂടി അതിലേക്കിട്ട് ഇളക്കി കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഒന്നു മൂപ്പിച്ചെടുക്കുക. ഇതെല്ലാം ഒന്നു മൂത്തു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് കടല ചേർത്ത് മൂന്നു മിനിറ്റു നേരം വറുത്തെടുക്കുക. കടല ഫ്രൈയായി വരുമ്പോൾ അരക്കപ്പ് ബദാം ചേർത്ത് ഇളക്കുക. അതിനു ശേഷം അരക്കപ്പ് നട്സും കാൽ കപ്പു വീതം പംകിൻ സീഡും സൺഫ്ലവർ സീഡും (ആവശ്യമെങ്കില്‍ ചേര്‍ത്താല്‍ മതി) അര കപ്പ് ഉണക്ക മുന്തിരിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം രണ്ട് ‍േടബിൾ സ്പൂൺ ഫ്ലാക്സ് സീഡ് (ചണ വിത്ത്) കൂടി ചേർത്ത് നന്നായി മിക്സ് െചയ്യുക.

 

ഇവയെല്ലാം ഫ്രൈ ആയ (നാലു മിനിറ്റ്) ശേഷം നേരത്തെ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഓട്സ്, അവൽ, ലോട്ടസ് സീഡ് എന്നിവ കൂടി ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം അല്പം ഉപ്പും അര കപ്പ് പഞ്ചസാര പൊടിച്ചതും കാല്‍ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ ജീരകപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഫ്ലെയിം സിമ്മിൽ വച്ച് നന്നായി യോജിപ്പിക്കുക. ഇവയെല്ലാം പൊടിച്ച് വെള്ളമോ പാലോ ഒഴിച്ച് കുറുക്കായും ഉപയോഗിക്കാം.

 

English Summary : This recipe combining oats with your favorite nuts, fruit, and spices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com