ADVERTISEMENT

നാടൻ രുചിയിലൊരു പലഹാരം. ആവി പറക്കുന്ന ഓട്സ് കൊഴുക്കട്ടയ്ക്കുള്ളിൽ ചക്കപ്പഴവും ശർക്കരയും ചേർന്ന മധുരമാണ് നിറച്ചിരിക്കുന്നത്.

ചേരുവകൾ

  • ഓട്സ് - 1/2 കപ്പ് 
  • അരിപ്പൊടി - 2 ടേബിൾസ്പൂൺ 
  • ചക്കപ്പഴം അരിഞ്ഞത് - 250 ഗ്രാം
  • ശർക്കര - 1/3 കപ്പ് 
  • തേങ്ങ - 1.5 കപ്പ് 
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
  • ജീരകപ്പൊടി - 1/4 ടീസ്പൂൺ
  • ബട്ടർ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ചക്ക അരിഞ്ഞത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. 
  • പാൻ അടുപ്പത്തുവച്ചു വെള്ളവും ശർക്കരയും ചേർത്ത് തിളക്കുമ്പോൾ ചക്ക ചേർത്തിളക്കി വെള്ളം വറ്റാറാകുമ്പോൾ തേങ്ങയും ബട്ടറും ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് വരട്ടിയെടുക്കുക. 
  • വേറൊരു പാനിൽ ഓട്സ് മൂപ്പിച്ചു അരിപ്പൊടി ചേർത്തു പൊടിച്ചു വയ്ക്കുക. 
  • അതേ പാനിൽ വെള്ളം ചേർത്ത് തിളപ്പിച്ചു  പൊടി യോജിപ്പിച്ചു  അഞ്ചു മിനിറ്റ് അടച്ചുവയ്ക്കുക. 
  • പിന്നീട് ബോൾസാക്കി  പരത്തി ഉള്ളിൽ ചക്ക ചേർത്ത് അടച്ചു 6 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

English Summary : Kozhukatta or steamed balls could be enjoyed as a filling breakfast or an evening snack. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com