ഇന്ന് കൊഴുക്കട്ട ശനിയാഴ്ച; തൂവെള്ള നിറത്തിൽ വിള്ളൽ വരാതെ തയാറാക്കാം

HIGHLIGHTS
  • കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം.
perfect-kozhukatta
SHARE

കൊഴുക്കട്ട  ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം അതീവ രുചിയിൽ തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല. യേശുക്രിസ്തു നാൽപതു നാൾ ഉപവസിച്ചതിന്‍റെ ഓർമ്മയ്ക്കായും അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നോടിയായും  ഓശാന ഞായറാഴ്ച്ചയ്ക്ക് മുൻപുള്ള ദിവസം വിശേഷമായി ആചരിക്കുന്നു. ഈ ദിവസത്തെ 'കൊഴുക്കട്ട ശനിയാഴ്ച' എന്നു വിളിക്കുന്നു. 

ചേരുവകള്‍:

• വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• വെള്ളം - 3 കപ്പ്
• പഞ്ചസാര - 1 ടീസ്പൂണ്‍ + 1/2 കപ്പ്
• നെയ്യ് - 4 ടീസ്പൂണ്‍
• തേങ്ങ ചിരവിയത് - 2 3/4 കപ്പ്
• ശര്‍ക്കര - 125 ഗ്രാം
• ചുക്ക് പൊടി - 1/4 ടീസ്പൂണ്‍
• ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
• ഏലക്കാപ്പൊടി - 1 1/4 ടീസ്പൂണ്‍
• വാഴയില - 3

തയാറാക്കുന്ന വിധം

•ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത്  ഉരുക്കി അരിച്ചെടുക്കുക.  ശേഷം 1  1/4 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടിയും ജീരകപ്പൊടിയും ചുക്കുപൊടിയും ചേർത്ത് ഇളക്കി തീ  ഓഫാക്കി  മാറ്റി വയ്ക്കുക. 

•ഒരു പാൻ അടുപ്പിൽ  വെച്ച് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഒന്നര കപ്പ് തേങ്ങയും ഒരു ടീസ്പൂൺ  ഏലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് നന്നായി വിളയിച്ചെടുക്കുക .

•ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം, 1 ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ നെയ്യും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ തിളച്ച വെള്ളം 2 കപ്പ് വറുത്ത അരിപ്പൊടിയിലേക്കു ഒഴിച്ച് നന്നായി യോജിപ്പിച്ചു അടച്ച് വയ്ക്കുക. 

•ചൂടാറിക്കഴിയുമ്പോൾ അരിപ്പൊടി മിശ്രിതം  നല്ലതുപോലെ  കുഴച്ചു മയപ്പെടുത്തുക. ശേഷം ചെറിയ ഉരുളകളാക്കി കൊഴുക്കട്ടയുടെ ആകൃതി വരുത്തി  ശർക്കര, പഞ്ചസാര ഫില്ലിങ് മാറി, മാറി  വച്ച് വീണ്ടും ഉരുട്ടി എടുക്കുക. 

•വെള്ളം ഉപയോഗിച്ച് കൊഴുക്കട്ടകൾ മിനുസപ്പെടുത്തി എടുക്കാം. ആവി വരുന്ന സ്റ്റീമറിൽ വാഴയില വച്ച് 10-15 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം പ്ലേറ്റിലേക്കു മാറ്റാം. സ്വാദിഷ്ടമായ  കൊഴുക്കട്ടകള്‍ റെഡി.

English Summary : It is believed that love is stuffed inside the snack as it is made of sweetened grated coconut wrapped in a pancake made of rice flour.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA