ADVERTISEMENT

ചിക്കൻ ചട്ടിപ്പത്തിരി, എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവം.

 

ചേരുവകൾ 

  • ചിക്കൻ - 300 ഗ്രാം 
  • മൈദ - 1 കപ്പ്‌ 
  • സവാള - 2 എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 5 അല്ലി 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ 
  • ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ 
  • കറിവേപ്പില 
  • വെളിച്ചെണ്ണ 
  • മുട്ട - 3 എണ്ണം 
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറക്കുന്ന വിധം 

ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം.

 

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം. 

 

ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാറാക്കിയ ദോശ മുട്ടയുടെ മിക്സിൽ മുക്കിയതിനു ശേഷം വച്ച് കൊടുക്കാം. മുകളിൽ ചിക്കന്റെ മസാല വച്ച് കൊടുക്കാം. ഇങ്ങനെ ഒരു 5 ലെയറെങ്കിലും ഇതുപോലെ വയ്ക്കണം. ഇനി ഒരു പഴയ ഫ്രൈയിങ് പാൻ വച്ച് അതിന്റെ മുകളിൽ പാൻ വച്ച് അടച്ച് വച്ച് വേവിക്കാം. 20 മിനിറ്റ് വേവിച്ചെടുക്കണം. ഇനി ഒരു പാനിലേക്കു മാറ്റി കൊടുക്കാം. നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി തയാർ.

 

English Summary : Chatti Pathiri, a popular Malabar dish from Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com