അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി, ഊണിനൊരുക്കാം രസികൻ കറി

HIGHLIGHTS
 • പച്ചമാങ്ങ മാത്രം മതി ചോറിനു സൂപ്പർ കറി തയാറാക്കാം.
angamali-mango-curry
SHARE

പച്ചമാങ്ങ മാത്രം മതി ചോറിനു കറി തയാറാക്കാൻ, എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

1. പച്ചമാങ്ങ-2 എണ്ണം
2. ചെറിയ ഉള്ളി -20 എണ്ണം
3. സവാള -1 എണ്ണം
4. കട്ടി കുറഞ്ഞ തേങ്ങ പാൽ -1 കപ്പ്‌
5. കട്ടിയുള്ള തേങ്ങ പാൽ -1 കപ്പ്‌ (1 ആം പാൽ )
6. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
7. മുളക് പൊടി -1 ടീസ്പൂൺ
8. കാശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ
9. മല്ലി പൊടി -2 ടീസ്പൂൺ
10. കടുക് -1/2 ടീസ്പൂൺ
11. ചുവന്ന മുളക് -3 /4 എണ്ണം
12വിനാഗിരി /നാരങ്ങ നീര് -1 ടീസ്പൂൺ
13. കറിവേപ്പില
14. ഇഞ്ചി -ചെറിയ കഷ്ണം നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞത്
15. ഉപ്പ്

തയാറാക്കുന്ന വിധം

 • മാങ്ങ കഴുകി തൊലി കളഞ്ഞു കുറച്ചു വണ്ണത്തിൽ നീളത്തിൽ നുറുക്കി എടുക്കുക. 
 • അതിലേക്കു ഒരു നുള്ളു മഞ്ഞൾപ്പൊടിയും വിനാഗിരിയും /നാരങ്ങ നീരും ചേർത്തു മാറ്റി വയ്ക്കുക.
 • ഒരു ചെറിയ പാത്രത്തിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ടു കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ മാറ്റി വയ്ക്കുക.
 • കറി ഉണ്ടാക്കാൻ എടുക്കുന്ന പാത്രത്തിലേക്കു കനം കുറഞ്ഞ് അരിഞ്ഞു വച്ച സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നില 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൈ വച്ചു നന്നായി തിരുമ്മി യോജിപ്പിക്കുക. ഒരു 5 മിനിറ്റെങ്കിലും തിരുമ്മണം. 
 • സവാളയിലെ നീരൊക്കെ നന്നായി ഇറങ്ങി വരണം. അതിലേക്കു നേരത്തെ മാറ്റി വച്ച പൊടികൾ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
 • അതിലേക്കു കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കി അടുപ്പത്തു വയ്ക്കാം. 
 • നന്നായി തിളച്ചു മസാലകളുടെ പച്ച ടേസ്റ്റ് പോകുന്ന സമയത്തു നുറുക്കി വച്ച മാങ്ങാ ചേർത്ത് വേവിക്കാം.
 • മാങ്ങാ കഷ്ണങ്ങൾ പെട്ടെന്ന് തന്നെ വെന്തു കിട്ടും. 
 • മാങ്ങ വെന്തശേഷം അതിലേക്കു കട്ടി കൂടിയ  തേങ്ങാപ്പാൽ ചേർത്തിളക്കി തീ അണയ്ക്കുക. 
 • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും പൊട്ടിച്ചു ഇടുക. 
 • അതിലേക്കു ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റി കറിയിലേക്കു ചേർക്കുക.

English Summary : The tangy taste of 'Angamaly mango curry'.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA