ADVERTISEMENT

ചോറിനു കൂട്ടാൻ രുചികരമായ പരിപ്പു കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

തൂവര പരിപ്പ് – 1/2 കപ്പ്
പച്ചമുളക് – 2
ചുവന്ന മുളക് – 2
ജീരകം –1/4 ടീസ്പൂൺ
ചെറിയ ഉള്ളി – 32
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
തേങ്ങ – 1/2 കപ്പ്

വറുത്ത് ചേർക്കാൻ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
കടുക്‌ – 1 ടീസ്പൂൺ
ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – 2ടീസ്പൂൺ
കറിവേപ്പില – കുറച്ച്
ചുവന്ന മുളക്‌ – 1

തയാറാക്കുന്ന വിധം

  • പരിപ്പ് നന്നായി കഴുകി മഞ്ഞൾപ്പൊടിയും പച്ചമുളക് കീറിയതും ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക.
  • തേങ്ങയും ബാക്കി ചേരുവകളും ചേർത്ത് അരച്ചെടുത്ത് പരിപ്പിൽ ചേർക്കാം.
  • നന്നായി തിളച്ചതിനു ശേഷം വറുത്തിടാം.

English Summary :  Moong dal made with coconut and other spices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com