ഓട്സ് പൂരി, കാലറി കുറവുള്ള പ്രഭാത ഭക്ഷണം

HIGHLIGHTS
 • ദിവസവും ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
oats-poori
SHARE

കാലറി ഏറെ കുറവുള്ള ഒരു ഭക്ഷണപദാർത്ഥമാണ് ഓട്സ്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഓട്സ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പൂരി തയാറാക്കി കൊടുത്താൽ ഇഷ്ടത്തോടെ കഴിച്ചോളും.

ചേരുവകൾ

 • ഓട്സ് - ഒരു കപ്പ്
 • ഗോതമ്പുപൊടി - രണ്ട് കപ്പ്
 • ഉപ്പ് - അര ടീസ്പൂൺ
 • പഞ്ചസാര - അര ടീസ്പൂൺ
 • നെയ്യ് - ഒരു ടേബിൾ സ്പൂൺ
 • വെള്ളം - ആവശ്യത്തിന്
 • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഓട്സ്, മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
 • പൊടിച്ച ഓട്സ്, ഗോതമ്പുപൊടി, ഉപ്പ്, പഞ്ചസാര, നെയ്യ് ഇവ ഒരു വലിയ പാത്രത്തിലാക്കി കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക.
 • ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത്  നല്ല കട്ടിയിൽ കുഴച്ചെടുക്കുക. വെള്ളം ആവശ്യം ഉണ്ടെങ്കിൽ വീണ്ടും കുറേശ്ശേ ഒഴിച്ചു കൊടുക്കാം. ചപ്പാത്തി മാവിനേക്കാൾ കട്ടിയിൽ വേണം പൂരിയുടെ മാവ് കുഴച്ചെടുക്കാൻ.
 • തയാറാക്കിയ മാവ് ഉടനെ തന്നെ  ചെറിയ ഉരുളകളാക്കി മാറ്റുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക.
 • ഒരു ചപ്പാത്തിപ്പലകയിൽ അല്പം എണ്ണ തടവി ഓരോ ഉരുളയും കനംകുറച്ച് പരത്തിയെടുക്കുക.
 • പരത്തിയെടുത്ത പൂരി തിളച്ച എണ്ണയിൽ ഇട്ട് ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

English Summary : Soft healthy crispy poori recipe for breakfast.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA