കണ്ടാൽ കേക്കു പോലെയിരിക്കും റസ്ക്കുപോലെ കട്ടിയുള്ള ഈ പലഹാരം വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മൈദ - 1 കപ്പ്
- ബട്ടർ - 100 ഗ്രാം
- പഞ്ചസാര - 1/2 കപ്പ്
- മുട്ട - 1
- പാൽ - 1/3 കപ്പ്
- വാനില എസൻസ് - 1 ടീസ്പൂൺ
- ട്യൂട്ടി ഫ്രൂട്ടി - 1 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
- മഞ്ഞ ഫുഡ് കളർ - ഒരു നുള്ള് (ആവശ്യമെങ്കിൽ)
- ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
- അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക.
- മാവും ഉപ്പും ബേക്കിങ് പൗഡറും യോജിപ്പിച്ചു അരിച്ചു വയ്ക്കുക.
- ബട്ടറും പഞ്ചസാരയും ചേർത്തു നന്നായി ബീറ്റ് ചെയ്യുക.
- ഇതിലേക്കു മുട്ടയും എസൻസും ചേർത്തു നന്നായി അടിച്ചെടുക്കുക. ഇതിലേക്കു മാവ് രണ്ടു തവണയായി ചേർത്ത് പാലും ചേർത്തു യോജിപ്പിക്കുക.
- മഞ്ഞ ഫുഡ് കളറും ട്യൂട്ടി ഫ്രൂട്ടിയും ചേർത്തു യോജിപ്പിക്കുക.
- ഈ ബാറ്റർ ഒരു പാനിലേക്കു പകർത്തുക.
- 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ശേഷം ചൂട് പൂർണമായി മാറിയ ശേഷം മുറിച്ചെടുക്കാം.
- മുറിച്ച പീസുകൾ ട്രേയിൽ അലൂമിനിയം ഫോയിലിൽ ഇട്ടു നിരത്തി വയ്ക്കുക.
- ഇത് വീണ്ടും 180 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റോളം ഓരോ വശവും ബേക്ക് ചെയ്ത് എടുക്കുക.
- ചൂടു കുറഞ്ഞ ശേഷം കഴിക്കാം.
English Summary : Bakery Style crispy Dry Cake Biscuit