ADVERTISEMENT

ബ്രഡ് കൊണ്ട് എത്ര കഴിച്ചാലും കൊതി തീരാത്ത ഒരു കിടിലൻ സ്നാക്ക്. ഇത് ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും.

 

ചേരുവകൾ:

  • വൈറ്റ് ചോക്ലേറ്റ് - 80 ഗ്രാം
  • മിൽക്ക്മെയ്ഡ് - 3 ടേബിൾസ്പൂൺ
  • ബ്രഡ് - 4 എണ്ണം 
  • ജാം - ബ്രഡിൽ പുരട്ടുന്നതിന്‌
  • മൈദ - 4 ടേബിൾസ്പൂൺ
  • പൊടിച്ച പഞ്ചസാര - 2 ടേബിൾസ്പൂൺ
  • മുട്ട - 1
  • പാൽ - 4 ടേബിൾസ്പൂൺ
  • കോൺഫ്ലക്‌സ് - 1 പായ്ക്കറ്റ് 
  • ഓയിൽ - വറുക്കുന്നതിന്

 

തയാറാക്കുന്ന വിധം:

  • ചോക്ലേറ്റ് ഡബിൾ ബോയിലർ രീതിയിൽ ഉരുക്കിയെടുക്കണം.
  • ഇത് ഉരുകിക്കഴിഞ്ഞാൽ ഇതിലേക്ക് മിൽക്ക് മെയ്ഡ് ഒഴിച്ച് നന്നായി ഇളക്കുക.
  • ഇത് പെട്ടെന്ന് കട്ടിയാകും, അപ്പോൾ ചൂടിൽ നിന്ന് ഇറക്കി കൈകൊണ്ട് ഉരുട്ടിയെടുക്കണം
  • ഇനി ഒരു ബട്ടർ പേപ്പർ എടുത്ത് ഉരുട്ടിയെടുത്ത ചോക്ലേറ്റ് ഒരു വശത്ത് വച്ച് മറുവശം കൊണ്ട് മൂടി പരത്തി ഷീറ്റാക്കി എടുക്കാം.
  • ഇനി ഇത് പകുതിയായി മുറിക്കാം.
  • ഇവ ഓരോന്നും ഓരോ ബ്രഡിന്റെ മുകളിൽ വച്ചുകൊടുത്ത ശേഷം അതിനു മുകളിൽ മറ്റൊരു ബ്രഡ് വച്ച് ജാം പുരട്ടുക.
  • ജാം പുരട്ടിയ ഭാഗം ചോക്ലേറ്റിന് മുകളിൽ വരത്തക്ക വിധം തിരിച്ചുവയ്ക്കണം, എന്നിട്ട് ഇത് മാറ്റിവയ്ക്കാം.
  • ഇനി മറ്റൊരു പാത്രത്തിൽ മൈദയും പൊടിച്ച പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ഇളക്കുക, ഇതിലേക്ക് പാലൊഴിച്ച്‌ ഇളക്കി കട്ടിയുള്ള മാവാക്കിയെടുക്കണം.  
  • കുറച്ച് കോൺഫ്ലക്‌സ് കൈകൊണ്ട് പൊടിച്ച് മറ്റൊരു ആഴം കുറഞ്ഞ പാത്രത്തിൽ ഇടുക.
  • ഇനി തയാറാക്കിയ ബ്രഡ്, മാവിൽ മുക്കിയെടുത്ത ശേഷം കോൺഫ്ലേക്സിൽ പൊതിഞ്ഞെടുക്കാം. 
  • ഇത് ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ ഇരുവശവും പൊരിച്ചെടുക്കാം.

 

English Summary : Crunchy sweet bite snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com