ADVERTISEMENT

വിനാഗിരി ചേർക്കാതെ ഒരു വർഷം കേടാകാതെ ഇരിക്കുന്ന രീതിയിൽ തയാറാക്കുന്ന ഈ അച്ചാർ രുചിയുടെ കാര്യത്തിൽ മുൻ പന്തിയിലാണ്. 

 

ചേരുവകൾ 

  • പച്ചമാങ്ങ - 1 കിലോഗ്രാം 
  • മുളകുപൊടി - 200 ഗ്രാം
  • കടുകുപരിപ്പ് - 100 ഗ്രാം 
  • ഉപ്പ് - 150 - 200 ഗ്രാം 
  • വെളുത്തുള്ളി - 100 ഗ്രാം
  • കായം - 1 ടീസ്പൂൺ 
  • ഉലുവാപ്പൊടി - 1 ടേബിൾസ്പൂൺ
  • നല്ലെണ്ണ - 300 - 350  മില്ലിലിറ്റർ 

 

 

തയാറാക്കുന്ന വിധം 

മാങ്ങ നന്നായി കഴുകി തുടച്ചെടുത്ത്‌, ഒരു മാങ്ങയെ 12 അല്ലെങ്കിൽ 16 കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കാം. മാങ്ങ അണ്ടിയോടെ വേണം മുറിച്ചെടുക്കാൻ.  (അണ്ടിയുടെ  അകത്തുള്ള വെള്ള ഭാഗം കളയാവുന്നതാണ് )

മുറിച്ചെടുത്ത മാങ്ങ കഷ്ണങ്ങൾ ഒരു തുണി കൊണ്ട് നന്നായി അമർത്തി തുടച്ചെടുക്കണം.

 

ശേഷം 4 മുതൽ 5 മണിക്കൂർ വെയിലത്ത് വയ്ക്കാം.

മുളകുപൊടി (100 ഗ്രാം കശ്മീരി മുളകുപൊടിയും 100 ഗ്രാം സാധാരണ എരിവ് കുറഞ്ഞ മുളകുപൊടിയും) ചെറുതീയിൽ ഒന്ന് ചൂടാക്കി തണുക്കാനായി മാറ്റി വയ്ക്കാം.

കടുകുപ്പരിപ്പും ഒന്ന് ചൂടാക്കിയ ശേഷം തണുക്കാനായി മാറ്റി വയ്ക്കാം.

 

നാല് മണിക്കൂറിനു ശേഷം വെയിലത്ത് വച്ച മാങ്ങ കഷ്ങ്ങളിലേക്ക് കടുക് പരിപ്പ്, മുളകുപൊടി, ഉപ്പ്, വെളുത്തുള്ളി, കായം, ഉലുവാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.

 

ഇതിലേക്ക് നല്ലെണ്ണ രണ്ടു തവണയായി ഒഴിച്ച് കൊടുത്ത് ഇളക്കി എടുക്കാം.

 

വെള്ളമയം ഒട്ടും ഇല്ലാത്ത ഒരു ചില്ല് കുപ്പിയിലോ ഭരണിയിലോ അച്ചാർ സൂക്ഷിച്ച് വയ്ക്കാം.

 

അച്ചാറിനു മുകളിലായി നല്ല വൃത്തിയുള്ള ഒരു കോട്ടൺ തുണി നല്ലെണ്ണയിൽ മുക്കി വച്ചുകൊടുത്താൽ അച്ചാർ ഒട്ടും പൂക്കില്ല .

നാല് ദിവസത്തിന് ശേഷം ചെറിയ കുപ്പികളിലാക്കി മാറ്റാം.

അന്ന് മുതൽ അച്ചാർ ഉപയോഗിച്ച് തുടങ്ങാം. 15 ദിവസത്തിന് ശേഷം ആണെങ്കിൽ മാങ്ങയുടെ തൊലിയും ഒന്ന് കട്ടി കുറഞ്ഞു കിട്ടുന്നതാണ്.

 

English Summary : Easy tasty mango pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com