ADVERTISEMENT

കുറച്ചു ചേരുവകള്‍ ചേര്‍ത്ത് എളുപ്പത്തിൽ തയാറാക്കാം കൊതിയൂറുന്ന രുചിയിലുള്ള ഒരു ചിക്കൻ ഫ്രൈ. പൊറോട്ട, ചപ്പാത്തി, പൂരി, ഫ്രൈഡ് റൈസ്, ഗീ റൈസ്‌ തുടങ്ങി ഏതിനും ഇത് അടിപൊളി കോമ്പിനേഷനാണ്.

ചേരുവകൾ :

• ചിക്കന്‍ - 1.200 കിലോഗ്രാം
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍
• മുളകുപൊടി - 2 ടീസ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• ടൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍  
• സോയ സോസ് -  1 ടേബിള്‍ സ്പൂണ്‍
• ചില്ലി സോസ് -  1 ടേബിള്‍ സ്പൂണ്‍
• കോണ്‍ഫ്ലോർ - 2 ടേബിള്‍ സ്പൂണ്‍  
•  സവാള - 1 വലുത്
• പച്ചമുളക് - 2-3 എണ്ണം
• കാപ്സിക്കം - 1 ഇടത്തരം
• തക്കാളി - 1 ഇടത്തരം
• കറിവേപ്പില - കുറച്ച്
• എണ്ണ - 3-4 ടേബിള്‍ സ്പൂണ്‍  

തയാറാക്കുന്ന വിധം

•  ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നന്നായി കഴുകി എടുക്കുക. വെള്ളം വാര്‍ന്നതിനു ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേര്‍ത്തു വേവിക്കുക.

• സവാള പകുതി വലുതാക്കിയും ബാക്കി പകുതി പൊടിയായും അരിഞ്ഞെടുക്കുക. പച്ചമുളക് നടുകീറി എടുക്കുക. കാപ്സിക്കവും തക്കാളിയും വലുതാക്കിയും അരിഞ്ഞെടുക്കുക. 

• ചിക്കന്‍ വേവിച്ചതിലെ വെള്ളം വേവിച്ച ചിക്കനില്‍ നിന്നും മാറ്റി വയ്ക്കുക.

•  ടൊമാറ്റോ സോസ്, സോയാ സോസ്, ചില്ലി സോസ്, കോണ്‍ഫ്ലോര്‍ ഇതെല്ലാം കൂടി യോജിപ്പിച്ച്, കുറച്ചൊന്ന് ചൂടാറിയ, വേവിച്ച ചിക്കനില്‍ പുരട്ടി എണ്ണയില്‍ ഷാലൊ ഫ്രൈ ചെയ്തെടുക്കുക. 

•  ഇതേ എണ്ണയിലേക്ക് ആദ്യം പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബാക്കി സവാളയും പച്ചമുളകും കാപ്സിക്കവും തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക. ഇനി ചിക്കന്‍ വേവിച്ചതിലെ വെള്ളം ചേര്‍ത്തു തിളച്ച് വരുമ്പോള്‍ ഫ്രൈ ചെയ്ത ചിക്കന്‍ ചേര്‍ത്തു യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം.

 

English Summary : Tasty and easy chicken fry recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com