ADVERTISEMENT

പണ്ടൊക്കെ കല്യാണവീടുകളിൽ ഉണ്ടാക്കിയിരുന്ന തേങ്ങാപ്പാൽ സർലാസിനെക്കുറിച്ച് അധികമാർക്കും അറിയാനിടയില്ല. തൈര് ഇഷ്ടമില്ലാത്തവർക്കും പുളി അധികം ഇഷ്ടമില്ലാത്തവർക്കും ഇനി സർലാസ് ഇങ്ങനെ ഉണ്ടാക്കാം. 

 

ചേരുവകൾ:

  • സവാള - ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്
  • പച്ചമുളക് അരിഞ്ഞത് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
  • തക്കാളി അരിഞ്ഞത് - ഒരെണ്ണം
  • വിനാഗിരി - 1 ടീസ്പൂൺ
  • കട്ടിയുള്ള തേങ്ങാപ്പാൽ - ½ കപ്പ്

 

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്കു സവാള കനം കുറച്ച് അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി സവാളയുടെ നീരു പിഴിഞ്ഞ് മാറ്റുക.

ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, പച്ചമുളക് അരിഞ്ഞത്, തക്കാളി അരിഞ്ഞത്, വിനാഗിരി എന്നിവ ചേർത്ത് ഇളക്കി എടുക്കാം.

ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ആവശ്യാനുസരണം ചേർത്ത് ഇളക്കി എടുക്കാം. 

 

English Summary : Traditional sarlas without curd.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com