വെറും 3 ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന മാമ്പഴം കുൽഫി, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.
ചേരുവകൾ
- മാമ്പഴം - 1 കപ്പ്
- പാൽ - 2 കപ്പ് (1/2 ലിറ്റർ)
- പഞ്ചസാര - 1/4 കപ്പ്
തയാറാക്കുന്ന വിധം
പാലും പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം. പിന്നെ തണുക്കാൻ വയ്ക്കുക.
മാമ്പഴം തോൽ കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ലതുപോലെ അരച്ച്, അരിച്ചെടുക്കുക.
മാമ്പഴത്തിലേക്കു പാൽ ചേർത്തു യോജിപ്പിക്കുക. ആവശ്യമെങ്കിൽ അരിച്ചെടുക്കുക. ഇല്ലെങ്കിൽ കട്ടിയില്ലാതെ യോജിപ്പിച്ച് എടുക്കുക. പിന്നെ മൗൾഡിലോ, ഗ്ലാസിലോ ഒഴിച്ച് അലുമിനിയം ഫോയിൽ വച്ച് കവർ ചെയ്തു, അതിലേക്ക് ഐസ്ക്രീം സ്റ്റിക്ക് വച്ചു കൊടുക്കുക. ഇത് ഫ്രീസറിൽ 8 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
English Summary : Interesting kulfi with mangoes.