നാടൻ തക്കാളി രസം, എളുപ്പത്തിൽ ഒരുക്കാം

HIGHLIGHTS
 • വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം
Naadan-Tomato-Rasam
SHARE

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം.

ചേരുവകൾ

 • തക്കാളി - 2 എണ്ണം ( പഴുത്തത് )
 • വാളൻ പുളി - ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്തത് 
 • വെള്ളം - 2 കപ്പ്‌ 
 • കുരുമുളകു പൊടി - 1 ടേബിൾസ്പൂൺ 
 • ജീരകപ്പൊടി - 1 ടീസ്പൂൺ 
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
 • കായം - 1/2 ടീസ്പൂൺ 
 • പച്ചമുളക് - 4 എണ്ണം 
 • വെളുത്തുള്ളി - 4 അല്ലി 
 • കറിവേപ്പില - 4 തണ്ട് 
 • വറ്റൽ മുളക് - 3 എണ്ണം 
 • വെളിച്ചെണ്ണ / ഓയിൽ - 2 ടേബിൾസ്പൂൺ 
 • കടുക്‌ - 1/2 ടീസ്പൂൺ 
 • ഉലുവ - ചെറിയ നുള്ള് 
 • ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം

 • തക്കാളി മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം. 
 • ശേഷം പുളി നല്ല ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കാം. 
 • ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം. തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത്  എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കാം. 
 • ഇതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേർക്കാം.

English Summary : Rasam paired with hot steaming rice and a few pappadams during the traditional feast.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA