ADVERTISEMENT

ജലാറ്റിനോ അഗർ അഗറോ ഇല്ലാതെ സൂപ്പർ രുചിയിലൊരുക്കാവുന്ന പുഡ്ഡിങ്.

 

ചേരുവകൾ

  • പാൽ - 1 1/2 കപ്പ്‌
  • കോൺഫ്ലോർ - 1/4 കപ്പ്‌
  • പഞ്ചസാര - 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌
  • ഇളനീർ (വെള്ള ഭാഗം ) അതിന്റെ വെള്ളത്തിൽ അരച്ചത് - 1/2 കപ്പ്‌
  • ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ഒരു പാനിൽ കൂട്ടി യോജിപ്പിച്ചു ചൂടാക്കുക,  കൈ എടുക്കാതെ ഇളക്കുക.

കട്ടിയായ ശേഷം ഫ്രൈയിങ് പാനിൽ നിന്ന് ഒരു ബൗളിൽ അൽപം എണ്ണ തേച്ചു അതിലേക്കു പകർത്തുക. 

ചൂടു കുറഞ്ഞ ശേഷം 30 മിനിറ്റു ഫ്രിജിൽ വയ്ക്കുക.

അതിനു ശേഷം ഒരു പ്ലേറ്റിലേക്കു കമഴ്ത്തി എടുത്തു മുകളിൽ ഇഷ്ടമുള്ള രീതിയിൽ അലങ്കരിച്ചു വിളമ്പാം.

 

English Summary : Simple tender coconut pudding recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com