ADVERTISEMENT

കടുത്ത വേനൽക്കാലത്ത് തണുത്തത് എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല, അതും ചോക്ലേറ്റ് കൊണ്ടുള്ള എന്തെങ്കിലും ഡെസേർട്ടുകൾ ആണെങ്കിൽ പറയാനില്ല. ചോക്ലേറ്റ് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണു മൂസുകൾ. ഞാലിപ്പൂവൻ പഴവും ചോക്ലേറ്റും കൊണ്ട് ഉള്ളം തണുപ്പിക്കുന്ന ഒരു മൂസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • വൈറ്റ് ചോക്ലേറ്റ് - 180 ഗ്രാം 
  • മിൽക്ക്മെയ്ഡ് - 200 ഗ്രാം
  • ഞാലിപ്പൂവൻ പഴം - 6 എണ്ണം
  • വാനില എസ്സൻസ് - ½ ടീസ്പൂൺ 
  • ഉപ്പ് - ഒരു നുള്ള്
  • വെണ്ണ - 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ചോക്ലേറ്റും മിൽക്ക്മെയ്‍ഡും ഡബിൾ ബോയ്‌ലർ രീതിയിൽ ഉരുക്കിയെടുക്കാം.

അതിനുശേഷം ചൂടിൽ നിന്ന് ഇറക്കിവച്ച്, പഴം മിക്സിയിൽ അടിച്ചത് ചേർത്തുകൊടുക്കാം.

ഇനി എസ്സൻസും ഉപ്പും ചേർത്തുകൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കിയെടുക്കാം.

ഇത് ഒരു പാനിലേക്കൊഴിച്ച് 2-3 മിനിറ്റ് നേരം കുറഞ്ഞ തീയിൽ ചൂടാക്കിയെടുക്കാം. ഇനി വെണ്ണ ചേർത്ത് ഇളക്കിയ ശേഷം ചൂടിൽ നിന്ന് ഇറക്കി വയ്ക്കാം. 

ചൂടാറിയ ശേഷം ഒരു മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ചെടുക്കാം.

 

English Summary : Chocolate Banana Mousse is an easy and tasty dessert recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com