ADVERTISEMENT

സവാള കറി, രുചികരവും വ്യത്യസ്തവുമായ രീതിയിൽ തയാറാക്കാം.

 

ചേരുവകൾ

  • സവാള - 3
  • പച്ചമുളക് - 2 എണ്ണം
  • ഓയിൽ- 2 ടേബിൾസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • ഫ്രഷ് ക്രീം - 3 ടേബിൾസ്പൂൺ
  • മല്ലിയില
  • കസൂരിമേത്തി
  • മുളകുപൊടി- 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി- 2 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • ഏലയ്ക്ക - 3 എണ്ണം
  • ബേ ലീഫ് (വഴനയില ) - 1
  • തക്കാളി - 3 എണ്ണം
  • കുരുമുളകു പൊടി - 1/4 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ആദ്യം സവാള ഇതളുകളായി അടർത്തി വയ്ക്കണം. അതിന് ശേഷം ഒരു ഫ്രൈയിങ് പാൻ വച്ച് ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കണം. അതിലേക്കു ജീരകം ചേർത്ത് മൂപ്പിക്കണം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഏലയ്ക്ക, വഴനയില എന്നിവ ചേർത്തു മൂപ്പിക്കണം. ഇതിലേക്കു സവാള ഉപ്പും ചേർത്ത് വഴറ്റി 2 മിനിറ്റ് അടച്ചു വയ്ക്കണം. 

തക്കാളി മിക്സിയിൽ ഇട്ട് അരച്ച് പേസ്റ്റാക്കിയതു കൂടി ചേർത്ത് തക്കാളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റണം. 

മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ജീരകപ്പൊടി എല്ലാം ചേർത്ത് വഴറ്റുക. പൊടികളുടെ പച്ച മണം മാറിയ ശേഷം 3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് 3 മിനിറ്റ് അടച്ചു വയ്ക്കണം. ഇതിലേക്കു ഫ്രഷ് ക്രീം ചേർത്ത് നന്നായി ഇളക്കുക. മല്ലിയില, കസൂരി മേത്തി എന്നിവ ചേർത്ത് വാങ്ങി ചൂടോടെ വിളമ്പാം.

 

English Summary : Special onion curry for lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com