ADVERTISEMENT

ഇഡ്ഡലി, ദോശ സ്പെഷൽ സാമ്പാർ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ
1. ചെറിയ ഉള്ളി - 1 കപ്പ്‌ 
2. മല്ലി -1 1/2 ടീസ്പൂൺ
3. കുരുമുളക് -1/4 ടീസ്പൂൺ
4. ജീരകം -1/2 ടീസ്പൂൺ
5. ഉലുവ -1 നുള്ള്
6. ചുവന്ന മുളക് -5 എണ്ണം
7. വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
8. പച്ചമുളക് -1 എണ്ണം
9. കറിവേപ്പില
10. തക്കാളി -3/4 കപ്പ്
11. മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
12. പുളി -1 നെല്ലിക്ക വലുപ്പത്തിൽ (പുളി വെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് എടുത്തത്)
13. വേവിച്ച് ഉടച്ച പരിപ്പ് - 1 കപ്പ്‌
14. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
15. കടുക് – 1/2 ടീസ്പൂൺ
16. ഉഴുന്ന് - 1/2 ടീസ്പൂൺ
17. ചുവന്ന മുളക് - 2 എണ്ണം
18. കായപ്പൊടി - 1/4 ടീസ്പൂൺ
19. ഉപ്പ്

തയാറാക്കുന്ന വിധം

2 മുതൽ 6 വരെ ഉള്ള ചേരുവകൾ നല്ല ബ്രൗൺ കളർ ആകുന്നതു വരെ വറുത്തു തണുത്ത ശേഷം പൊടിച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. അതിലേക്കു തക്കാളിയും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റുക. ഇതിലേക്കു പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വച്ചു നന്നായി തിളപ്പിക്കുക. ശേഷം വേവിച്ച് ഉടച്ചു വച്ച പരിപ്പ് ചേർക്കാം. പൊടിച്ചു വച്ച സാമ്പാർ പൊടിയിൽ നിന്നും 1 1/2 ടേബിൾ സ്പൂൺ സാമ്പാർ പൊടി കൂടി ചേർക്കുക. നന്നായി തിളപ്പിക്കുക.

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, മുളക്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു കായപ്പൊടി, ഒരു നുള്ള് സാമ്പാർ പൊടി എന്നിവ ചേർത്തിളക്കി കറിയിലേക്ക് ഇടുക. കുറച്ച് മല്ലിയില അരിഞ്ഞത് കൂടി ചേർത്തിളക്കാം.

English Summary : Sambar without vegetables.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com