ADVERTISEMENT

സാഗോ എന്ന്‌ അറിയപ്പെടുന്ന ചവ്വരി കപ്പയുടെ അന്നജത്തില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്‌. ചവ്വരി കൊണ്ടു രുചികരമായ കട്​ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ 

  • ചവ്വരി - 1 കപ്പ്
  • വേവിച്ച ഉരുളക്കിഴങ്ങ് - 3 
  • വറുത്ത കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത് - 1/2 കപ്പ്
  • പച്ചമുളക് - 3
  • ജീരകം വറത്തു പൊടിച്ചത് - 1 ടീ സ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീ സ്പൂൺ
  • നാരങ്ങാനീര് - 2 ടീ സ്പൂൺ
  • മല്ലിയില - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • വെള്ളം - 1 കപ്പ് (ചൗവ്വരി കുതിർക്കാൻ)

 

തയാറാക്കുന്ന വിധം

  • ചവ്വരി കഴുകിയശേഷം ഒരു കപ്പ് വെള്ളത്തിൽ 6-7 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • വേവിച്ച ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കുക.
  • എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക.
  • കൈകളിൽ എണ്ണ പുരട്ടിയ ശേഷം തയാറാക്കിയ മിശ്രിതം എടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് കട്‌ലറ്റ് ആകൃതി നൽകുക.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണ തളിച്ച ശേഷം കട്‌ലറ്റ് രണ്ടുവശവും മൊരിയുന്നതുവരെ മീഡിയം തീയിൽ ഷാലോ ഫ്രൈ ചെയ്യുക.

 

English Summary : Super easy home made recipe for perfect crispy sabudana cutlet. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com