ADVERTISEMENT

മുന്തിരിങ്ങ, വെള്ളരിക്ക, തണ്ണിമത്തൻ, മിന്റ് ലെമൺ രുചികളിൽ കൂൾഡ്രിങ്ക്സ് ഒരുക്കാം.

ഷുഗർ സിറപ്പ്
ചേരുവകൾ:
പഞ്ചസാര - 1/4 കപ്പ്
വെള്ളം - 1/2 കപ്പ്

തയാറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച് തണുക്കാൻ വയ്ക്കുക.

1) ബ്ലാക്ക് ഗ്രേപ്സ് ജ്യൂസ്
ചേരുവകൾ:
കറുത്ത കുരുവില്ലാത്ത മുന്തിരി - 1 കപ്പ്
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഷുഗർ സിറപ്പ് - 2 ടേബിൾസ്പൂൺ
ബ്ലാക്ക് സാൾട്ട് - 1/4 ടീസ്പൂൺ
തണുത്ത വെള്ളം - 1 കപ്പ്
ഐസ് ക്യൂബ്സ് - 3

തയാറാക്കുന്ന വിധം:
മുന്തിരി നല്ലതുപോലെ മിക്സിയിൽ അടിച്ചെടുത്ത ശേഷം അരിച്ച് ബാക്കി ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. ഐസ്ക്യൂബ് ചേർത്ത് ഉപയോഗിക്കാം.

2) കൂൾ കുക്കുമ്പർ
ചേരുവകൾ:
കുക്കുമ്പർ - 1 കപ്പ്
പുതിനയില - 10 എണ്ണം
ഷുഗർ സിറപ്പ് - 2 ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് - 1 ടേബിൾ സ്പൂൺ
ബ്ലാക്ക് സാൾട്ട് - 1/4 ടീ സ്പൂൺ
ജീരകം വറുത്തു പൊടിച്ചത് - 1/4 ടീ സ്പൂൺ
കുരുമുളകുപൊടി - 1/8 ടീ സ്പൂൺ
തണുത്തവെള്ളം - 1 കപ്പ്
ഐസ്ക്യൂബ് - 3

തയാറാക്കുന്ന വിധം:
കുക്കുമ്പർ, പുതിനയില, നാരങ്ങനീര് എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. അരിച്ചശേഷം ബാക്കി ചേരുവകൾ ചേർത്ത് യോജിപ്പിച്ച് ആവശ്യത്തിന് ഐസ്ക്യൂബ്സ് ചേർക്കുക.

3) തണ്ണിമത്തൻ ജ്യൂസ്
ചേരുവകൾ:
തണ്ണിമത്തൻ - 1 1/2 കപ്പ്
പുതിനയില - 10-15 
ഷുഗർ സിറപ്പ് - 1 ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് - 1 ടേബിൾ സ്പൂൺ
ജീരകം വറത്തു പൊടിച്ചത് - 1/4 ടീസ്പൂൺ
ബ്ലാക്ക് സാൾട്ട് - 1/4 ടീ സ്പൂൺ
ഐസ്ക്യൂബ് - 4

തയാറാക്കുന്ന വിധം:
തണ്ണിമത്തനും പുതിനയിലയും ചേർത്ത് അടിച്ചെടുക്കുക.
അരിച്ചശേഷം ബാക്കി ചേരുവകൾ ചേർത്ത് ഉപയോഗിക്കാം.

4) മിന്റ് ലെമൺ കൂളർ
പുതിനയില - 1 കപ്പ്
ലെമൺ ജ്യൂസ് - 1 ടേബിൾ സ്പൂൺ
ഷുഗർ സിറപ്പ് - 2 ടേബിൾ സ്പൂൺ
ജീരകം വറത്തു പൊടിച്ചത് - 1/4 ടീ സ്പൂൺ
ബ്ലാക്ക് സാൾട്ട് - 1/4 ടീ സ്പൂൺ
തണുത്തവെള്ളം - 1.5 കപ്പ്
ഐസ്ക്യൂബ് - 3

തയാറാക്കുന്ന വിധം
പുതിനയില, നാരങ്ങാനീര്, ഷുഗർ സിറപ്പ്, 1/2 കപ്പ് തണുത്ത വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക.
അരിച്ചശേഷം ബാക്കി ചേരുവകൾ ചേർത്തു നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.

English Summary : Perfect summer drink recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com