വായിലിട്ടാൽ അലിഞ്ഞു പോകും രുചിയിൽ ജാപ്പനീസ് ചീസ്കേക്ക്

HIGHLIGHTS
 • വായിലിട്ടാൽ അലിഞ്ഞു പോകുന്ന ജാപ്പനീസ് ചീസ് കേക്ക്
japanese-cheesecake
SHARE

കേക്കുകളിൽ വച്ച് സോഫ്റ്റായ കേക്ക് ചീസ് കേക്ക് തന്നെയാണെന്നു പറയാം. മറ്റു കേക്കുകളെ അപേക്ഷിച്ച് ബേക്കിങ്ങിൽ വ്യത്യസ്തത പുലർത്തുന്ന കേക്കാണ് ജാപ്പനീസ് ചീസ് കേക്ക്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ജാപ്പനീസ് ചീസ് കേക്ക് എങ്ങനെയാണുണ്ടാക്കുന്നത് എന്നു നോക്കാം.

ചേരുവകൾ

 • ക്രീം ചീസ്           - 75 ഗ്രാം
 • പൊടിച്ച പഞ്ചസാര  - 2 ടേബിൾസ്പൂൺ
 • വെണ്ണ               - 50 ഗ്രാം
 • പാൽ               - 40 ഗ്രാം
 • മുട്ടയുടെ മഞ്ഞക്കരു    -  2 എണ്ണം
 • വാനില എസൻസ്     - ¼ ടീസ്പൂൺ
 • മൈദ                - 30 ഗ്രാം
 • കോൺഫ്ലവർ          - 1 ടേബിൾസ്പൂൺ
 • മുട്ടയുടെ വെള്ള       - 2 എണ്ണം
 • പഞ്ചസാര            - 25 ഗ്രാം

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് അതിനുമുകളിൽ മറ്റൊരു പാത്രം വച്ച് അതിലേക്ക് ക്രീംചീസ്(പൊടിച്ച പഞ്ചസാര ചേർത്തിളക്കിയത്), ബട്ടർ, പാൽ എന്നിവ ചേർത്ത് എല്ലാം നന്നായി അലിയിച്ച് എടുത്ത ശേഷം പാത്രം ഇറക്കി വയ്ക്കാം.

ഇതിലേക്കു മുട്ടയുടെ മഞ്ഞയും എസൻസും ചേർത്ത് ഇളക്കി കൊടുക്കാം. അതിനുശേഷം മൈദ, കോൺഫ്ലവർ എന്നിവ അരിച്ചുചേർത്ത് കട്ടയൊന്നുമില്ലാതെ ഇളക്കി എടുത്തശേഷം മാറ്റിവയ്ക്കാം.

ഇനി മുട്ടയുടെ വെള്ളയിൽ പഞ്ചസാര കുറേശ്ശെയായി ചേർത്തു നല്ലതുപോലെ അടിച്ചെടുക്കാം. നേരത്തെ തയാറാക്കിയ ബാറ്റർ മുട്ടയുടെ വെള്ളയിലേക്ക് അരിച്ചൊഴിച്ച് പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കണം.

വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച് 5 ഇഞ്ചിന്റെ ബേക്കിങ് ടിൻ മറ്റൊരു ബേക്കിങ് ടിന്നിലേക്ക് ഇറക്കി വച്ച ശേഷം ഉള്ളിലുള്ള ടിന്നിൽ ബാറ്റർ ഒഴിച്ചുകൊടുക്കാം. ഇനി വലിയ ബേക്കിങ് ടിന്നിൽ പകുതിയോളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കണം.

പ്രീഹീറ്റ് ചെയ്ത അവ്നിൽ 150 ഡിഗ്രി ചൂടിൽ(താഴെ മാത്രം ചൂടു കൊടുത്ത്) 20 മിനിറ്റ് ആദ്യം ബേക്ക് ചെയ്യണം, ഇനി ഓവന്റെ ഡോർ ചെറുതായി തുറന്നുവച്ച് 20 മിനിറ്റ് വീണ്ടും ബേക്ക് ചെയ്യണം. അതിനുശേഷം  ഡോർ ചെറുതായി തുറന്നു വച്ചുകൊണ്ട് തന്നെ ചൂട് 160 ഡിഗ്രിയിലേക്കു മാറ്റി 20 മിനിറ്റ് വീണ്ടും ബേക്ക് ചെയ്യാം. അവസാനത്തെ 10 മിനിറ്റിൽ മുകളിലും താഴെയും ചൂടു കൊടുക്കണം. ഇനി ഓവൻ ഓഫ് ചെയ്ത് ബേക്കിങ് ടിൻ ഓവനിൽ തന്നെ ചൂടാറാൻ 20 മിനിറ്റ് വച്ചശേഷം പുറത്തേക്കു എടുക്കാം. ജാപ്പനീസ് ചീസ് കേക്ക് തയാറായിക്കഴിഞ്ഞു.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA