ADVERTISEMENT

വെജിറ്റബിൾ ഓംലറ്റ് തയാറാക്കാൻ ഇനി ഒരു കപ്പ് ചെറുപയർ പരിപ്പ് മതി.

ചേരുവകൾ

1. ചെറുപയർ പരിപ്പ് - 1 കപ്പ്‌
2. പച്ചമുളക് - 2 എണ്ണം
3. സവാള - 1 ചെറിയ കഷ്ണം
4. ഫ്രഷ് ഗ്രീൻ പീസ് - 1/4 കപ്പ്‌
5. ചുവന്ന കാപ്‌സിക്കം /കുരു ഇല്ലാതെ തക്കാളി മുറിച്ചത് - 1/4 കപ്പ്‌
6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 നുള്ള്
7. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണിൽ താഴെ
8. ബേക്കിങ് സോഡ - 1 നുള്ള്
9. വെളിച്ചെണ്ണ
10. ഉപ്പ്

തയാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് നന്നായി കഴുകി ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക. 

വെള്ളം ഇല്ലാതെ മിക്സിയുടെ ജാറിൽ ഒരു 1 1/2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ല മിനുസമായി ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. അതിലേക്കു 2 മുതൽ 8 വരെ ഉള്ള ചേരുവകളും ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്തു നന്നായി ഇളക്കി വയ്ക്കുക. 

ഒരു ഫ്രൈയിങ് പാൻ താഴ്ന്ന തീയിൽ ചൂടാക്കി കുറച്ചു എണ്ണ ഒഴിച്ചു മാവ്  എല്ലായിടത്തും ഒരേ പോലെയാക്കി വട്ടത്തിൽ ഒഴിച്ച് ചുറ്റിച്ചെടുക്കുക. അതിനു മുകളിൽ കുറച്ച് മല്ലിയില, കാരറ്റ് /ബീറ്റ്റൂട്ട് ചീകിയത് ഇടുക. അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വേവ് ആയാൽ മറച്ചിട്ടു വേവിക്കുക. ഹെൽത്തി ബ്രേക്ഫാസ്റ് തയാർ.

English Summary : Make perfect and testy moonglet at your home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com