ഉഴുന്ന് ഇല്ലാതെ തന്നെ മൊരിഞ്ഞ വട തയാറാക്കാം.
ചേരുവകൾ
•ചോറ് - 2 കപ്പ്
•കറിവേപ്പില പൊടിയായി അരിഞ്ഞത് - കുറച്ച്
•ഉപ്പ് - ആവശ്യത്തിന്
•ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
•പച്ചമുളക് പൊടിയായി അരിഞ്ഞത് - 3
•ഇടത്തരം സവാള പൊടിയായി അരിഞ്ഞത് - 1
•മല്ലിയില പൊടിയായി അരിഞ്ഞത് - കുറച്ച്
•വറുത്ത അരിപ്പൊടി - 4 ടേബിൾസ്പൂൺ
•ജീരകം - 1/4 ടീസ്പൂൺ
•എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ചോറ്, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്തതിന് ശേഷം ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ചെടുക്കുക.
•ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.
•ഇനി കൈയിൽ കുറച്ചു വെള്ളം തൊട്ട് വട ഉണ്ടാക്കി ഇടത്തരം തീയിൽ ചുട്ടെടുക്കാം.
English Summary : Leftover rice to crispy vada in 5 minutes!