ADVERTISEMENT

പ്രമേഹരോഗികൾക്ക് അവൽ നല്ലൊരു ഭക്ഷണമായി കണക്കാക്കപ്പെടുന്നു. നല്ലൊരു പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ്  അവൽ. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ നല്ല ഉറവിടം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാനും  തടി കുറയ്ക്കാനും അവൽ സഹായിക്കുന്നു. 

ചേരുവകൾ  

•പച്ചരി - 2 കപ്പ്
•അവൽ - 1/2 കപ്പ്
•ചെറുചൂട് വെള്ളം - 1 1/2 കപ്പ്
•പഞ്ചസാര - 2 ടേബിൾസ്പൂൺ
•യീസ്റ്റ് - 1/2 ടീസ്പൂൺ
•ഉപ്പ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

•പച്ചരി നന്നായി കഴുകിയതിനു ശേഷം ‌ അതിലേക്ക് അവലും ഉപ്പും പഞ്ചസാരയും യീസ്റ്റും ചെറു ചൂട് വെള്ളവുംകൂടി  ചേർത്തു രാത്രി കുതിർക്കാൻ വയ്ക്കുക.

•ശേഷം രാവിലെ, കുതിർക്കാൻ വച്ച അരിയും അവലും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി അതേ വെള്ളത്തിൽ അരച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. 

•ഒരു  അപ്പച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോള്‍ ഒരു തവി മാവ് ഒഴിച്ച്  ചട്ടി വട്ടം ചുറ്റിച്ചു അടച്ചു, വേകാന്‍ വയ്ക്കുക. നടുഭാഗം നന്നായി വെന്തുകഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. അവൽ അപ്പം തയാര്‍.

English Summary : Appam tweaked in a new way to suit the season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com