എളുപ്പത്തിൽ തയാറാക്കാവുന്ന തൈര് സാദം.
ചേരുവകൾ:
- പച്ചരി - 1/2 കപ്പ്
- വെള്ളം - 2 കപ്പ്
- പാൽ - 1/2 കപ്പ്
- തൈര് - 1.5 കപ്പ്
- ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ
- കടുക് - 1/2 ടീ സ്പൂൺ
- വറ്റൽ മുളക് - 2
- കായപ്പൊടി - 1/4 ടീ സ്പൂൺ
- ഇഞ്ചി - 2 ടീ സ്പൂൺ
- പച്ചമുളക് - 1
- മല്ലിയില - കുറച്ച്
- കറിവേപ്പില - കുറച്ച്
- എണ്ണ - 2 ടീ സ്പൂൺ
- ഉപ്പ് - പാകത്തിന്
അലങ്കരിക്കാൻ:
- വറുത്ത അണ്ടിപ്പരിപ്പ് - 6-8
- മാതള അല്ലി - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
- അരി നല്ലതുപോലെ കഴുകിയശേഷം 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
- വെള്ള ഊറ്റിയശേഷം അരി കുക്കറിൽ ഇട്ട് 2 കപ്പ് വെള്ളം ഒഴിച്ച് നാലു മുതൽ അഞ്ച് വിസിൽ വരുന്നതുവരെ വേവിക്കുക.
- ചോറ് നന്നായി ഇളക്കി കുഴഞ്ഞ പാകത്തിൽ ആക്കുക.
- ശേഷം അരക്കപ്പ് പാൽ ചേർത്ത് യോജിപ്പിക്കുക.
- ചോറ് നല്ലതുപോലെ തണുത്തതിനുശേഷം ഒരു മിക്സിങ് ബൗളിലേക്ക് മാറ്റുക.
- അതിൽ ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, മല്ലിയില ചേർത്ത് ഇളക്കുക.
- ഒന്നര കപ്പ് തൈരും,പാകത്തിന് ഉപ്പും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.
- താളിക്കാൻ ഒരു ചെറിയ പാനിൽ 2 ടീസ്പൂൺ എണ്ണ ചൂടാക്കുക.
- ഉഴുന്നുപരിപ്പ് ,കടുക്, വറ്റൽ മുളക്, കറിവേപ്പില, കായപ്പൊടി ചേർത്ത് വറുത്തശേഷം തയാറാക്കിയ ചോറിൽ ചേർത്തു യോജിപ്പിക്കുക.
- സ്വാദിഷ്ടമായ തൈര് സാദം തയാർ.
- വിളമ്പുന്നതിന് മുമ്പ് വറുത്ത അണ്ടിപ്പരിപ്പ്, മാതള അല്ലി ചേർക്കാവുന്നതാണ്.
English Summary : Curd Rice, simple recipe for lunch.