പാവയ്ക്ക വറുത്തരച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു സൂപ്പർ ചമ്മന്തി ഇതാ.
ചേരുവകൾ
- പാവയ്ക്കാ - 1/4 കപ്പ്
- ചെറിയ - 5 എണ്ണം
- പച്ചമുളക്- 2 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- തേങ്ങ ചിരകിയത്- 1 കപ്പ്
- പച്ച മാങ്ങാ - ഒരു മാങ്ങയുടെ പകുതി
പാകം ചെയ്യുന്ന വിധം
ആദ്യം പാവയ്ക്ക ചെറുതായി മുറിച്ച് എണ്ണയിൽ ലൈറ്റ് ബ്രൗൺ നിറത്തിൽ വറുത്ത് എടുക്കണം.
അതിനു ശേഷം മിക്സിയുടെ ജാറിൽ തേങ്ങ, പാവയ്ക്ക, പച്ചമുളക്, ചെറിയുള്ളി, കറിവേപ്പില, ഉപ്പ് ഇതെല്ലാം ചേർത്ത് അരച്ച് ഉരുട്ടി എടുക്കാം. വെള്ളം ആവശ്യമെങ്കിൽ വളരെ കുറച്ച് ചേർത്ത് അരച്ചെടുക്കാം.
English Summary : This chammanthi is a very simple, yet the taste is very appetizing.