ബട്ടർ ചിക്കൻ, ഒന്നാന്തരം രുചിയിൽ തയാറാക്കാം

HIGHLIGHTS
  • രുചിയോടെ തയാറാക്കാവുന്ന ടേസ്റ്റി ചിക്കൻ കറി.
butter-chicken
SHARE

വറുത്തെടുത്ത ചിക്കൻ ചേർത്തു രുചിയോടെ തയാറാക്കാവുന്ന ടേസ്റ്റി ചിക്കൻ കറി.

ചേരുവകൾ :

• ചിക്കൻ (ബോൺലെസ്സ്) - 250 ഗ്രാം
• നാരങ്ങാ നീര് - 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
• കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
• തൈര് - 3 ടേബിൾസ്പൂൺ
• വെജിറ്റബിൾ ഓയിൽ - 6 ടേബിൾസ്പൂൺ (വറുക്കാൻ ആവശ്യത്തിന്)
• ബട്ടർ (ഉപ്പിലാത്തത്) - 2 ടേബിൾസ്പൂൺ
• വെജിറ്റബിൾ ഓയിൽ - 1 ടേബിൾസ്പൂൺ
• ഏലയ്ക്ക - 1 എണ്ണം
• ഗ്രാമ്പു - 3 എണ്ണം
• കറുവാപട്ട - 1 ചെറിയ കഷ്ണം
• സവാള (മീഡിയം) - 3 എണ്ണം
• ഉപ്പ് ആവശ്യത്തിന്
• വെളുത്തുള്ളി - 4 അല്ലി
• ഇഞ്ചി - 1/2 ഇഞ്ച്
• കശുവണ്ടി - 10 എണ്ണം
• തക്കാളി (നന്നായി പഴുത്തത്) - 4 മീഡിയം
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• ഗരം മസാല - 1/2 ടീസ്പൂൺ
• മല്ലിപ്പൊടി - 1/2 ടീസ്പൂൺ
• കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
• ജീരകപ്പൊടി - 1/2 ടീസ്പൂൺ
• വെള്ളം - 1 കപ്പ്‌
• ഫ്രഷ് ക്രീം - 3 ടേബിൾസ്പൂൺ
• കസൂരി മേത്തി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം :

• ഒരു ബൗളിൽ ചിക്കൻ, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, തൈര് എന്നിവ ചേർത്ത് 30 മിനിറ്റ് മാരിനേറ്റ് ചെയ്തു മാറ്റി വയ്ക്കുക.

• ഒരു ഫ്രൈയിങ് പാനിൽ വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ ചൂടായ ശേഷം ചിക്കൻ ചേർത്തു മീഡിയം തീയിൽ 4 - 5 മിനിറ്റ് വറുത്തെടുക്കുക.

• ഒരു ചൂട് പാനിലേക്കു ബട്ടറും ഓയിലും ചേർത്ത ശേഷം ഏലയ്ക്ക, ഗ്രാമ്പു, കറുവാ പട്ട, സവാള, ആവശ്യത്തിന് ഉപ്പും ചേർത്ത് 1 മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കശുവണ്ടിയും ചേർത്തു സവാള ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക, ശേഷം തക്കാളി, മഞ്ഞൾപ്പൊടി, ഗരം മസാല, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി വെള്ളവും ചേർത്ത് അടച്ച് വച്ച് 10 മിനിറ്റ് ലോ ഫ്ലേമിൽ വേവിക്കുക. ഇത് ചൂടാറാൻ വയ്ക്കാം.

• തയാറാക്കിയ മിശ്രിതം ഒരു മിക്സർ ജാറിൽ ഇട്ട് ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് നല്ല സ്മൂത്ത്‌ പേസ്റ്റായി അടിച്ചെടുക്കുക.

• ഈ മിശ്രിതം ചൂട് പാനിലേയ്ക്ക് ഒഴിച്ച് വറുത്ത ചിക്കനും ഫ്രഷ് ക്രീം, കസൂരി മേത്തി, ബട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

വളരെ എളുപ്പത്തിൽ റസ്റ്ററന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.

English Summary : Restaurant style butter chicken recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS