ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് ഏതു വിഭവം ഒരുക്കിയാലും അതിനെല്ലാം ചേരുന്നൊരു ഉരുളക്കിഴങ്ങു മസാല.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് : 3
  • സവാള : 1
  • പച്ചമുളക് : 2
  • ഇഞ്ചി : 1ടേബിൾ സ്പൂൺ
  • തക്കാളി : 2
  • മഞ്ഞൾപ്പൊടി : 1 ടീസ്പൂൺ
  • മുളകുപൊടി : 2 ടീസ്പൂൺ
  • ആംചൂർ പൊടി : 1 ടീസ്പൂൺ
  • ഉപ്പ്‌
  • എണ്ണ

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചെടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക. 
  • പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. 
  • മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു വഴറ്റുക. 
  • തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിഞ്ഞാൽ ഉരുളക്കിഴങ്ങു ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. 
  • അവസാനം ആംചൂർ പൊടി ചേർത്ത് നന്നായി യോജിപ്പിച്ചു വാങ്ങുക. 
  • ഉരുളക്കിഴങ്ങ് മസാല തയാർ

English Summary : Potato Masala, Easy recipe for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com