പ്രഭാത ഭക്ഷണത്തിനൊരുക്കാം സ്വാദിഷ്ടമായ ഗോതമ്പ് പുട്ട്.
ചേരുവകൾ
- ഗോതമ്പുപൊടി - 2 കപ്പ്
- ഉപ്പ് - 1/2 ടീസ്പൂൺ
- വെള്ളം - 1/2 കപ്പ്
- ചിരകിയ തേങ്ങ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു ഗോതമ്പു മാവ്, വെള്ളം, ഉപ്പ് എന്നിവ ചേർത്തു കൈകൊണ്ട് നന്നായി യോജിപ്പിക്കുക. കട്ട ഒഴിവാക്കാൻ മിക്സിയിൽ പൾസ് ചെയ്തെടുക്കാം. 20 മിനിറ്റ് മാറ്റി വയ്ക്കുക.
ശേഷം ഗോതമ്പു മാവ് മിക്സിൽ കുറച്ച് തേങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക. പുട്ടു കുറ്റിയിൽ തേങ്ങ ഇട്ട ശേഷം പൊടി ഇടുക, വീണ്ടും തേങ്ങ ചേർക്കുക. ആവിയിൽ വേവിക്കുക. 5 മിനിറ്റ് വേവിച്ച് ചൂടോടെ വിളമ്പാം.
English Summary : Check out the pretty simple recipes of wheat puttu.