ADVERTISEMENT

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ഉള്ളവർ ദിവസവും ഭക്ഷണത്തിൽ മുളപ്പിച്ച പയറുവർഗങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തടി കുറയ്ക്കാനും ഇത് ഏറ്റവും ഉത്തമമാണ്. പോഷക ഗുണങ്ങളാലും ആൻറി ഓക്സിഡൻ്റുകളാലും സമ്പന്നമാണ് മുളപ്പിച്ച പയറുവർഗ്ഗങ്ങൾ.

 

പയർവർഗ്ഗങ്ങൾ നല്ല രീതിയിൽ മുളപ്പിച്ച് എടുക്കുന്നത് എങ്ങനെയാണ് എന്ന് പലർക്കും അറിയില്ല. ഒരു കുപ്പിയും കറുത്ത തുണിയും ഉണ്ടെങ്കിൽ എളുപ്പത്തിൽ പയർ മുളപ്പിച്ച് എടുക്കാം.

അരക്കപ്പ് ചെറുപയർ നന്നായി കഴുകി ഒരു രാത്രി കുതിർത്തുവയ്ക്കുക.

ഒരു പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗത്ത് സുഷിരങ്ങൾ ഇടുക.(കമ്പി ചൂടാക്കിയോ സോൾഡറിങ് അയൺ ഉപയോഗിച്ചോ സുഷിരങ്ങൾ ഇടാം)

കുതിർത്ത ചെറുപയർ ഈ കുപ്പിയിൽ ഇട്ടു അടയ്ക്കുക. ഈ കുപ്പി ഒരു കറുത്ത തുണികൊണ്ട് പൊതിയുക. വെളിച്ചം കടക്കാത്ത സ്ഥലത്ത് വയ്ക്കുക.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഈ കുപ്പി  വെള്ളത്തിൽ മുക്കി എടുക്കണം. അഞ്ചാംദിവസം ആവുമ്പോഴേക്കും ചെറുപയർ നന്നായി മുളച്ചിരിക്കും.

സലാഡ്, തോരൻ, മെഴുക്കുപുരട്ടി ഇവയ്ക്കെല്ലാം വളരെ നല്ലതാണ്.

 

English Summary : Using a water bottle to grow mung bean sprouts at home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com