ADVERTISEMENT

വളരെ പെട്ടെന്നു തയാറാക്കാൻ പറ്റുന്ന അവൽ വിഭവം. കട്ടിയുള്ളത്, കട്ടികുറഞ്ഞത്, തീരെ കട്ടിയില്ലാത്തത് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള അവൽ കടകളിൽ ലഭ്യമാണ്. ഏതു തരത്തിലുള്ള അവലാണ് ഉപ്പുമാവ് തയാറാക്കാൻ ഉപയോഗിക്കുന്നത് എന്നതിന് അനുസരിച്ചു വേണം വെള്ളത്തിൽ കുതിർത്ത് എടുക്കാൻ.

 

ചേരുവകൾ

  • കട്ടിയുള്ള അവൽ - 1 1/2 കപ്പ് (200 ഗ്രാം)
  • പുളി - നെല്ലിക്കാ വലുപ്പത്തിൽ
  • നല്ലെണ്ണ (വെളിച്ചെണ്ണ) - 3 ടേബിൾ സ്പൂൺ
  • കടുക് - 1 ടീ സ്പൂൺ
  • കടലപ്പരിപ്പ് - 1 ടീ സ്പൂൺ
  • ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ
  • നിലക്കടല - 2 ടേബിൾ സ്പൂൺ 
  • കറിവേപ്പില
  • വറ്റൽ മുളക് - 1 അല്ലെങ്കിൽ 2
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
  • കായപ്പൊടി - 1/4 ടീ സ്പൂൺ
  • വെള്ളം - 250 മില്ലിലിറ്റർ (1 കപ്പ്)
  • ഉപ്പ് -  പാകത്തിന്
  • ശർക്കര - ചെറിയ കഷ്ണം
  • മല്ലിയില

 

പാകം ചെയ്യുന്ന വിധം

കട്ടിയുള്ള അവൽ 3 പ്രാവശ്യം കഴുകി, വെള്ളം ഒഴിച്ച് 15 മുതൽ 20 മിനിറ്റ് നേരം കുതിർത്തു വയ്ക്കുക. 

പിന്നീട് അരിപ്പയിൽ ഇട്ടു വെള്ളം വാർത്ത് എടുക്കുക. 

പുളി ഒരു കപ്പ് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കണം. 

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടുമ്പോൾ, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, നിലക്കടല എന്നിവ ചേർക്കുക. അത് ഗോൾഡൺ നിറത്തിലാകുമ്പോൾ ചുവന്നമുളക്, കറിവേപ്പില എന്നിവ ചേർക്കുക. 

ഇതിലേക്കു മഞ്ഞൾപ്പൊടി, കായപ്പൊടി, പുളി ഇട്ടു വച്ച വെള്ളം, ഉപ്പ് എന്നിവ ചേർക്കാം.

വെള്ളം തിളച്ചു വരുമ്പോൾ അവൽ ചേർത്തു 2 മിനിറ്റ് വേവിക്കുക. 

ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, തേങ്ങ എന്നിവ ചതച്ചു ചേർക്കാം. 1 മിനിറ്റ് വേവിക്കുക. 

മല്ലിയില അരിഞ്ഞതും ചേർത്തു ചൂടോടെ വിളമ്പാം.

 

English Summary : Tamarind Aval, Simple and Easy Breakfast Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com